ADVERTISEMENT

ദുബായ് ∙ പരാതികൾക്ക് ഉടനടി നടപടിയെടുത്ത് ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ ഓപ്പൺ ഹൗസ്. ഒരിടവേളയ്ക്കു ശേഷം പുനരാരംഭിച്ച ഓപ്പൺ ഹൗസിൽ നൂറുകണക്കിനു പരാതികളാണ് എത്തിയത്. പാസ്പോർട്ട് – അനുബന്ധ സേവനങ്ങൾ, വീസ, ഓവർസീസ് ഇന്ത്യൻ സിറ്റിസൺഷിപ്, വിദ്യാഭ്യാസം, തൊഴിൽ, ഗാർഹിക ജോലിക്കാരുടെ പ്രശ്നങ്ങൾ, വ്യാപാര വ്യവസായ മേഖലയിലെ പ്രശ്നങ്ങൾ എന്നിവയാണ് പ്രധാനമായും ഉന്നയിച്ചത്. ചില പരാതികളിൽ തീർപ്പു കൽപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകളിലേക്കു ശുപാർശ ചെയ്തു. 

ഇന്ത്യൻ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളും വിവിധ ജോലികളിൽ ഏർപ്പെട്ടവരുടെ ആവശ്യങ്ങളും നേരിട്ട് അറിയാൻ വാരാന്ത്യങ്ങളിൽ നടത്തുന്ന ഓപ്പൺ ഹൗസിലൂടെ സാധിക്കുമെന്ന് കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ പറഞ്ഞു. ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യൻ സമൂഹത്തിന് ഏറെ പ്രയോജനപ്പെടുന്നതാണ് ഓപ്പൺ ഹൗസ്. 

ഉന്നയിക്കുന്ന പ്രശ്നങ്ങൾക്കു സമയബന്ധിതമായ പരിഹാരമാണ് കോൺസുലേറ്റ് ലക്ഷ്യമിടുന്നത്. ഓപ്പൺ ഹൗസിന് ആവശ്യമായ പിന്തുണ നൽകുന്ന യുഎഇ ഭരണ സംവിധാനത്തോടുള്ള നന്ദിയും കോൺസൽ ജനറൽ അറിയിച്ചു. കോൺസുലേറ്റും ഇന്ത്യൻ സമൂഹവുമായുള്ള ബന്ധത്തിൽ ഓപ്പൺ ഹൗസിനു നിർണായക സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമ വിദഗ്ധരും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തു.

English Summary:

Dubai Indian Consulate's Open House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com