ഫ്രണ്ട്സ് ഓഫ് തിരുവല്ലാ ഈസ്റ്റ്ര്, ഈദ്, വിഷു കുടുംബ സംഗമം സംഘടിപ്പിച്ചു
Mail This Article
×
ദോഹ ∙ ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ട) ഈസ്റ്റ്ര്, ഈദ്, വിഷു കുടുംബ സംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹിലാലിലുള്ള മോഡേണ്‍ ആര്‍ട്സ് സെന്ററിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മീറ്റിങ്ങില്‍ ഫോട്ട പ്രസിഡന്റ് ജിജി ജോണ്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജോണ്‍ സി. എബ്രഹാം മീറ്റിങ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റജി കെ. ബേബി സ്വാഗതവും, അനീഷ് ജോര്‍ജ് മാത്യു നന്ദിയും പറഞ്ഞു. തോമസ് കുര്യന് നെടുംത്തറയില്‍, കുരുവിള കെ. ജോര്‍ജ്, വര്‍ഗീസ് മാത്യു, ജോര്‍ജ് തോമസ്, സല്‍വിന്‍ ഷാജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഈ അടുത്തിടെ വിവാഹിതരായ, ഫോട്ട വിദ്യാര്‍ഥി വിഭാഗം അംഗമായിരുന്ന അക്സയേയും ഭര്‍ത്താവ് സല്വിനെയും മീറ്റിങ്ങില്‍ ആദരിച്ചു.
English Summary:
Friends of Thiruvalla – Easter, Eid and Vishu family reunion celebration
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.