ADVERTISEMENT

ദുബായ് ∙ ഉപഭോക്താക്കളുടെ വർധിച്ച ആവശ്യം പരിഗണിച്ച് ഗ്ലോബൽ വില്ലേജ് മേയ് 8 വരെ നീട്ടി. ഇന്നു അടയ്ക്കാനിരിക്കെയാണ് 3 ദിവസത്തേക്കു കൂടി നീട്ടാൻ അധികൃതർ അനുമതി നൽകിയത്. ഇതനുസരിച്ച് ആഗോളഗ്രാമത്തിലെ വിസ്മയ കാഴ്ചകൾ ഈ മാസം 8 വരെ ആസ്വദിക്കാം. സമാപനത്തോടനുബന്ധിച്ച് 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്ന കിഡ്‌സ് ഗോ ഫ്രീ ക്യാംപെയ്ൻ തുടങ്ങിയതും ജനത്തിരക്കു കൂടാൻ കാരണമായി.  

കലാസാംസ്കാരിക പരിപാടികളും വിനോദവും വിജ്ഞാനവും സമന്വയിച്ച ഗ്ലോബൽ വില്ലേജിൽ വിവിധ രാജ്യങ്ങളുടെ പങ്കാളിത്തമുള്ള 27 പവിലിയനുകൾക്കൊപ്പംപുറമെ ഇരുനൂറിലേറെ റൈഡുകളും 250ലേറെ റസ്റ്ററന്റുകളുമാണ് ജനങ്ങളെ ആകർഷിക്കുന്നത്. ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 12 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പുലർച്ചെ ഒന്നുവരെയുമാണ് പ്രവേശനം.

English Summary:

Global Village Extended Until May 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com