ADVERTISEMENT

മസ്കത്ത് ∙ ജൈവ കൃഷിയെ സ്നേഹിക്കുന്ന മസ്കത്തിലെ പ്രവാസികളുടെ കൃഷി കൂട്ടായ്മയായ മസ്കത്ത് കൃഷിക്കൂട്ടത്തിന്റെ വിളവെടുപ്പ് മഹോത്സവം "ഹരിതം മധുരം 2024" മസ്കത്ത്, സീബിലുള്ള ഫാം ഹൗസിൽ വച്ച് ആഘോഷമായി കൊണ്ടാടി.

മസ്കത്ത് കൃഷിക്കൂട്ടത്തിന്റെ വിളവെടുപ്പ് മഹോത്സവത്തിൽ നിന്ന്.
മസ്കത്ത് കൃഷിക്കൂട്ടത്തിന്റെ വിളവെടുപ്പ് മഹോത്സവത്തിൽ നിന്ന്.
മസ്കത്ത് കൃഷിക്കൂട്ടത്തിന്റെ വിളവെടുപ്പ് മഹോത്സവത്തിൽ നിന്ന്.
മസ്കത്ത് കൃഷിക്കൂട്ടത്തിന്റെ വിളവെടുപ്പ് മഹോത്സവത്തിൽ നിന്ന്.
മസ്കത്ത് കൃഷിക്കൂട്ടത്തിന്റെ വിളവെടുപ്പ് മഹോത്സവത്തിൽ നിന്ന്.
മസ്കത്ത് കൃഷിക്കൂട്ടത്തിന്റെ വിളവെടുപ്പ്

കൂട്ടായ്മയിലെ അംഗങ്ങളുടെ നിരവധി കലാ കായിക മത്സരങ്ങളും അരങ്ങേറി. ഡോ. രാജശ്രീ നാരായണൻകുട്ടി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ സൈമൺ ആന്റണി സ്വാഗതവും, ഡോ. രാജശ്രീ നാരായണൻകുട്ടി മുഖ്യപ്രഭാഷണവും, ആർ. സുരേഷ് ബാബു അവലോകന പ്രസംഗവും, റോണി ജോർജ് നന്ദി പ്രകാശനവും നടത്തി. അഡ്മിൻമാരായ റയീസ് വി.സി, രഞ്ജിനി പ്രദീപ്, ഗീതു സാജൻ, ട്രഷറർ സിമി റോണി എന്നിവരും സന്നിഹിതരായിരുന്നു. ഈ വിളവെടുപ്പ് ഉത്സവത്തിൽ നിരവധി കർഷകരെ ആദരിക്കുച്ചു. കൂട്ടായ്മയിലെ അംഗങ്ങളുടെ അടുക്കള തോട്ടത്തിൽനിന്ന് വിളവെടുത്ത ജൈവ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, നല്ലയിനം ചെടികൾ എന്നിവ പരസ്പരം പങ്കുവച്ചു.
(വാർത്ത ∙ റോണി ജോർജ്)

English Summary:

Harvest Festival of Muscat Krishikoottam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com