ADVERTISEMENT

റിയാദ്∙ ലോകത്തെ വീണ്ടും അമ്പരപ്പിച്ചുകൊണ്ട്, സൗദി അറേബ്യ റിയാദിൽ സന്ദർശകർക്കായി ഒരു വാട്ടർ എന്‍റർടൈൻമെന്‍റ് പാർക്ക് നിർമിക്കാൻ പദ്ധതിയിടുന്നു. ഖിദ്ദിയ ഇൻവെസ്റ്റ്‌മെന്‍റ് കമ്പനിയുടെ ഡയറക്ടർ ബോർഡാണ് "അക്വാറിബിയ" എന്ന പേരിലുള്ള ഈ പാർക്കിന്റെ പ്രഖ്യാപനം നടത്തിയത്. സൗദി അറേബ്യയിലെ ഈ തരത്തിലുള്ള ആദ്യത്തെ വാട്ടർ പാർക്കാണിത്.

പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യയും നൂതന രൂപകല്പനകളും ഉപയോഗിച്ചാണ് പാർക്ക് നിർമിക്കുന്നത്.  വെള്ളം പാഴാക്കുന്നത് കുറയ്ക്കാനും ഊർജ്ജ ഉപഭോഗം കുറയ്ക്കാനും നൂതന സാങ്കേതിക സംവിധാനങ്ങൾ സഹായിക്കും. മാലിന്യങ്ങൾ ശാസ്ത്രീയമായി നിർമാർജ്ജനം ചെയ്യുകയും ചെയ്യും.

വടക്കേ അമേരിക്കയ്ക്ക് പുറത്തുള്ള ഇത്തരത്തിലുള്ള ആദ്യത്തെ തീം പാർക്കായിരിക്കും ഇത്. ലോകത്തിലെ ആദ്യത്തെ മൾട്ടി-ഉപയോഗ ഗെയിമിങ്‌, ഇലക്ട്രോണിക് സ്‌പോർട്‌സ് ഏരിയ, മൾട്ടി സ്‌പോർട് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം, സ്‌പീഡ് എന്നിവയുൾപ്പെടെ ഖിദ്ദിയ നഗരത്തിലെ നിരവധി ആവേശകരമായ വിനോദ, കായിക, സാംസ്‌കാരിക ആകർഷണങ്ങളുടെ പ്രഖ്യാപനത്തിന് ശേഷമാണ് “അക്വാറിബിയ” അനാവരണം ചെയ്യുന്നത്. “അക്വാറിബിയ” സൗദിയിലെ ആദ്യത്തെ നിർമ്മിത ജല വിനോദ നഗരമായിരിക്കും. 22 ഗെയിമുകളിലൂടെയും ജലാനുഭവങ്ങളിലൂടെയും ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കും. ലോകത്തിലെ ആദ്യത്തെ ഇരട്ട വാട്ടർ ലൂപ്പ്, ഏറ്റവും ഉയരം കൂടിയതും ഉയരമുള്ളതുമായ വാട്ടർ കോസ്റ്റർ, ഏറ്റവും നീളമേറിയതും ഉയർന്നതുമായ വാട്ടർ റേസിങ് ട്രാക്ക്, ഏറ്റവും ഉയരം കൂടിയ വാട്ടർ സ്ലൈഡ്, ലോകത്തിലെ ഏറ്റവും വലിയ റൈഡ് എന്നിങ്ങനെ അഞ്ച് ലോക റെക്കോർഡുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്.

ചിത്രം: ഒകാസ്
ചിത്രം: ഒകാസ്

ഡൈവിങ്‌ വാഹനങ്ങൾ ഉൾപ്പെടുന്ന ആദ്യത്തെ അണ്ടർവാട്ടർ സാഹസിക യാത്രയും “അക്വാറിബിയ”യിൽ ഉൾപ്പെടും, റാഫ്റ്റിങ്‌ , കയാക്കിങ്‌ , കനോയിങ്‌ , ഫ്രീ സോളോ ക്ലൈംബിങ്‌ , ക്ലിഫ് ജമ്പിങ്‌ എന്നിവയും ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ സർഫിങ്‌ പൂളിന് പുറമേ, പുരാതന മരുഭൂമിയിലെ ജലസ്രോതസ്സുകളെയും ഖിദ്ദിയയിലെ വന്യജീവികളെയും പ്രമേയമാക്കി വാട്ടർ പാർക്കുകളിൽ അപൂർവ്വമായി കാണുന്ന ഇമ്മേഴ്‌സീവ് ഡിസൈൻ ഘടകങ്ങളും സന്ദർശകരെ ആകർഷിക്കും.

English Summary:

Saudi Arabia to Build Water Entertainment Park Targeting Five World Records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com