ADVERTISEMENT

ഷാർജ ∙ സജ വ്യവസായ മേഖലയുടെ വടക്കുഭാഗത്തുള്ള അൽ ഹദീബ ഗ്യാസ് ഫീൽഡിൽ പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാർജ പെട്രോളിയം കൗൺസിൽ പ്രഖ്യാപിച്ചു. ഷാർജ നാഷനൽ ഓയിൽ കോർപറേഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പുതിയ വാതക ശേഖരം കണ്ടെത്തിയത്. ശേഖരത്തിന്റെ തോത് സ്ഥിരീകരിക്കുന്നതിനുള്ള പഠനം വരും ദിവസങ്ങളിൽ നടത്തും. ഷാർജയിൽ കണ്ടെത്തുന്ന അഞ്ചാമത്തെ വാതക ശേഖരമാണിത്. നേരത്തേ അൽസജാ, കാഹിഫ്, മഹനി, മുഐദ് എന്നിവിടങ്ങളിൽ ശേഖരങ്ങൾ കണ്ടെത്തിയിരുന്നു.

English Summary:

Sharjah announces discovery of new gas reserves at Al Hadiba gas field - Sharjah Petroleum Council

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com