ADVERTISEMENT

ഷാർജ∙ വാഹനങ്ങളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിന് ഷാർജ പൊലീസ്   ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിച്ചു. "നിങ്ങളുടെ സാധനങ്ങൾ, നിങ്ങളുടെ ഉത്തരവാദിത്തം" എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാംപെയ്ൻ സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ പദ്ധതിയുടെ ഭാഗമാണ്. ഈ മാസം അവസാനം വരെ നടക്കുന്ന ക്യാംപെയ്ൻ അറബിക്, ഇംഗ്ലിഷ്, ഉറുദു ഭാഷകളിൽ സമൂഹമാധ്യമം വഴിയാണ് പൊതുജനങ്ങളിലെത്തിക്കുക എന്ന്  ഷാർജ പൊലീസ് ജനറൽ കമാൻഡിലെ കോംപ്രിഹെൻസീവ് പൊലീസ് സ്റ്റേഷൻ  ഡയറക്ടർ ബ്രി. ജനറൽ യൂസഫ് ഉബൈദ് ബിൻ ഹർമൗൽ പറഞ്ഞു. പൊലീസ് നിർദേശിക്കുന്ന പ്രതിരോധ നടപടികൾ പാലിക്കാനും വാഹനങ്ങളിലെ മോഷണം തടയുന്നതിന് സുരക്ഷാ അധികാരികളുമായി സഹകരിക്കാനും അഭ്യർഥിച്ചു. 

∙ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വാഹനങ്ങൾക്കുള്ളിൽ വിലപിടിപ്പുള്ള സാധനങ്ങൾ മറ്റുള്ളവരുടെ കണ്ണിൽപ്പെടുന്ന രീതിയിൽ വയ്ക്കുന്നത് ഒഴിവാക്കുക, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പാർക്കിങ് ഒഴിവാക്കുക, വാഹനത്തിൽ സുരക്ഷാ അലാറം സ്ഥാപിക്കുക തുടങ്ങിയവയാണ് നിർദേശിക്കുന്ന മുൻകരുതലുകളിൽ പ്രധാനപ്പെട്ടത്.

English Summary:

Sharjah Police launch awareness campaign to prevent theft of goods from vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com