ADVERTISEMENT

റിയാദ് ∙ ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുൻപ് കുറ്റവാളിക്ക് മാപ്പ് നൽകി സൗദി സ്വദേശി. വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് വച്ചാണ്, മകന്റെ കൊലയാളിക്ക് അവസാന നിമിഷം പിതാവ് മാപ്പ് നൽകിയയത്. നേരത്തെ ദയാഹർജികൾ നിരസിച്ചെങ്കിലും അവസാന നിമിഷം പിതാവിന് മനംമാറ്റമുണ്ടാകുകയായിരുന്നു.

വധശിക്ഷ നടപ്പാക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നതായിരുന്നു പിതാവിന്റെ നടപടി. ഹഫ്ർ അൽ ബത്തീൻ ഗവർണറേറ്റിലെ വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് അപ്രതീക്ഷിതമായി എത്തിയ പിതാവ് അൽ ഹുമൈദി അൽ ഹർബി കുറ്റവാളിക്ക് മാപ്പ് നൽകുകയായിരുന്നു.

English Summary:

Father Forgives Son's Killer Just Before Execution in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com