ADVERTISEMENT

റിയാദ്∙ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പാസ്പോർട്ട്, വീസ, ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ് എന്നിവയുടെ ചുമതലയുള്ള സെക്രട്ടറി മുക്തേഷ് കെ. പരദേശിയുടെ സൗദി സന്ദർശനം പൂർത്തിയായി. മേയ് നാലു മുതൽ ഏഴു വരെയായിരുന്നു സന്ദർശനം. ജിദ്ദയിലും മദീനയിലും ഹജ് 2024 ന്‍റെ ഒരുക്കങ്ങളുടെ അവലോകനവും നടത്തി. സൗദി അറേബ്യയുടെ ഹജ് വൈസ് മന്ത്രി ഡോ. അബ്ദുൾ ഫത്താഹ് മഷാത്തുമായി കൂടിക്കാഴ്ച നടത്തി.  തീർഥാടകരുടെ ക്ഷേമവും സൗകര്യവും ലക്ഷ്യമിട്ടുള്ള ലോജിസ്റ്റിക് ക്രമീകരണങ്ങളെക്കുറിച്ചും അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. 2024ലെ ഹജ് ക്വാട്ടയിൽ ഈ വർഷം 175,025 ഇന്ത്യൻ തീർഥാടകർ സൗദി അറേബ്യ സന്ദർശിക്കും.

സൗദി വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ ഡെപ്യൂട്ടി മന്ത്രി എച്ച്.ഇ ഡോ. സൗദ് ബിൻ മുഹമ്മദ് അൽ സതിയുമായും ചർച്ച നടത്തി. സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന് (എസ്പിസി) കീഴിലുള്ള പുരോഗതി അവലോകനം ചെയ്തു. റിയാദിലെ ജിസിസി സെക്രട്ടറിയേറ്റ് സന്ദർശിച്ച സെക്രട്ടറി ജിസിസി അസിസ്റ്റന്‍റ് സെക്രട്ടറി ജനറൽ എച്ച്ഇ ഡോ. അബ്ദുൽ അസീസ് അൽ ഷെയ്ഖ് കൂടിക്കാഴ്ച നടത്തി. 

English Summary:

Muktesh K. has finished his visit to Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com