ADVERTISEMENT

ദുബായ് ∙ ഗാസയിലെ യുദ്ധവും ചെങ്കടൽ പ്രതിസന്ധിയും മേഖലയിലുണ്ടാക്കുന്ന വെല്ലുവിളികൾക്കിടയിലും ജിസിസി രാജ്യങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. യൂറോപ്പിനെ വെല്ലുന്നവിധം യാത്രാ കണക്ടിവിറ്റിയും ലോകോത്തര ടൂറിസം പദ്ധതികളുമെല്ലാമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. വർഷാവസാനത്തോടെ ജിസിസി ടൂറിസം വീസ യാഥാർഥ്യമാകുന്നതോടെ സഞ്ചാരികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് വിലയിരുത്തൽ.

കോവിഡിനു ശേഷം ടൂറിസത്തെ പെട്ടെന്നു തിരിച്ചുപിടിക്കാനായതും മേഖലയ്ക്കാണെന്ന് അറേബ്യൻ ട്രാവൽ മാർക്കറ്റ് വിലയിരുത്തി. ലോക സഞ്ചാരികളിൽ ആത്മവിശ്വാസം കൂട്ടാൻ മേഖലയ്ക്കു കഴിഞ്ഞതാണ് കാരണമെന്ന് ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം വ്യക്തമാക്കി. 

ജനുവരി മുതൽ മാർച്ച് വരെ 51.8 ലക്ഷം സന്ദർശകർ ദുബായിൽ എത്തി. 104 രാജ്യങ്ങളിലെ 255 സെക്ടറുകളിലേക്ക് വിമാന സർവീസുണ്ടെന്നതും ദുബായുടെ പ്രധാന ആകർഷണമാണ്. 90 രാജ്യാന്തര വിമാനക്കമ്പനികളാണ് വിദേശ സഞ്ചാരികളെ യുഎഇയിൽ എത്തിക്കുന്നത്. ലോകോത്തര സൗകര്യമുള്ള വിമാനത്താവളങ്ങളും മേഖലയുടെ മാറ്റുകൂട്ടുന്നു.

6 വർഷത്തിനകം മേഖലയിലേക്ക് വർഷം 12.87 കോടി സന്ദർശകരെത്തുമെന്നാണ് ജിസിസി കണക്കാക്കുന്നത്. ഏകീകൃത വീസ യാഥാർഥ്യമാകുന്നതോടെ ഈ ലക്ഷ്യം വേഗത്തിൽ നേടാനായേക്കും. ഒറ്റ വീസയിൽ ഗൾഫിലെ 6 രാജ്യങ്ങളും സന്ദർശിച്ച് ഒരു മാസത്തിലേറെ തങ്ങാമെന്നത് വിനോദസഞ്ചാരികൾക്ക് സൗകര്യമൊരുക്കും. സ‍​ഞ്ചാരികളുടെ വർധന മുന്നിൽക്കണ്ട് വൻ വികസന പ്രവർത്തനങ്ങളാണ് ജിസിസി രാജ്യങ്ങൾ നടത്തുന്നത്. 2023ൽ 3.98 കോടി സഞ്ചാരികൾ മേഖലയിൽ എത്തി. 2031നകം പ്രതിവർഷമെത്തുന്ന സന്ദർശകരുടെ എണ്ണം 4 കോടിയാകുമെന്നാണ് യുഎഇ പ്രതീക്ഷിക്കുന്നത്. ടൂറിസം മേഖലയിലെ തൊഴിലവസരങ്ങൾ 8.33 ലക്ഷമായി ഉയർത്താനുള്ള ശ്രമത്തിലാണ് യുഎഇ. ക്രൂസ് ടൂറിസത്തിലും ജിസിസി രാജ്യങ്ങൾ കൈകോർത്തു. ഇതിനു പുറമേ, ജിസിസി റെയിൽ ശൃംഖല വരുന്നതും ഓരോ രാജ്യത്തെ ടൂറിസം, വ്യവസായ സാധ്യതകൾ കൂട്ടും.

English Summary:

Tourists flock to the GCC countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com