ADVERTISEMENT

ഫിലഡൽഫിയ ∙  പ്രശസ്ത സാഹിത്യക്കാരിയും കോട്ടയം ചിങ്ങവനം സ്വദേശിനിയുമായ  റീനി മമ്പലം യുഎസിൽ അന്തരിച്ചു. നാളെ കനക്‌ടികട്ടിലെ ബ്രൂക്ക്ഫീൽഡ് ഫ്യൂണറൽ ഹോമിൽ രാവിലെ ഒൻപതിന് സംസ്കാരം നടക്കും. ഇന്ന് വൈകിട്ട് അഞ്ച് മുതൽ എട്ട് മണി വരെ ബ്രൂക്ക്ഫീൽഡ് ഫ്യൂണറൽ ഹോമിൽ(, 786 ഫെഡറൽ റോഡ്, ബ്രൂക്ക്ഫീൽഡ്, CT 06804) പൊതുദർശനം ഉണ്ടായിരിക്കും. ഭർത്താവ് ജേക്കബ് തോമസ്. മക്കൾ: വീണ, സപ്ന. റീനി.

റീനി മമ്പലത്തിന്‍റെ കഥകളും, നോവലുകളും, ലേഖനങ്ങളും, യാത്രാ വിവരണങ്ങളും മനോരമ വീക്കിലി, വനിത മാസിക തുടങ്ങിയ നിരവധി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. . റീനിയുടെ ആദ്യ ചെറുകഥാ സമാഹാരം 'റിട്ടേണ്‍ ഫ്‌ലൈറ്റ്', 2010 ലെ നോര്‍ക്ക റൂട്ട്‌സിന്റെ അവാര്‍ഡ് നേടിയിരുന്നു. 2015 ലാണ് അമേരിക്കന്‍ പശ്ചാത്തലത്തില്‍ എഴുതിയ 'അവിചാരിതം' എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത്. 2018 ല്‍ 'ശിശിരത്തില്‍ ഒരു ദിവസം' എന്ന ചെറുകഥാ സമാഹാരം പുറത്തിറങ്ങി.  2014 ല്‍ ഫോമയുടെ ലിറ്റററി അവാര്‍ഡ്, കനക്‌ടികട്ട് കേരളാ അസോസിയേഷന്റെ ലിറ്റററി അവാര്‍ഡ്, മേരിലാൻഡ് മലയാളി അസോസിയേഷന്റെ ചെറുകഥാ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 

∙ റീനിയുടെ വിയോഗത്തിൽ അനുശോചിച്ച് സംഘടനകൾ
റീനി മമ്പലത്തിന്‍റെ വേർപാടിൽ  ഫിലഡൽഫിയ മലയാള സാഹിത്യ വേദി (ലാമ്പ്) അനുശോചിച്ചു. ലിറ്റററി അസോസിയേഷൻ ഓഫ് ഫിലഡൽഫിയ മലയാളം (ലാമ്പ്, ഫിലഡൽഫിയ മലയാള സാഹിത്യ വേദി) പ്രസിഡന്‍റ്  പ്രഫസർ കോശി തലയ്ക്കൽ, റീനി മമ്പലത്തിന്‍റെ  രചനാ വൈഭവത്തെ പ്രകീർത്തിച്ച് സംസാരിച്ചു. ജോർജ് നടവയൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. അംഗങ്ങളായ നീനാ പനയ്ക്കൽ, അനിതാ പണിക്കർ, ലൈലാ അലക്സ്, ജോർജ് ഓലിക്കൽ, സോയാ നായർ എന്നിവരും അനുശോചനം രേഖപ്പെടുത്തി.

English Summary:

Philidelphia Malayalam Sahithya Vedhi Mourns the Passing Away of Renee Mambalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com