ADVERTISEMENT

ഹൂസ്റ്റൺ ∙ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ  ആഘോഷമായ ആദ്യ കുർബാന സ്വീകരണം നാളെ ഉച്ചക്കഴിഞ്ഞ് രണ്ട് മണിക്ക് നടക്കും. ഇടവക വികാരി ഫാ. ഏബ്രഹാം മുത്തോലത്തിന്റെ മുഖ്യകാർമികത്വത്തിലും, ഫാ. തോമസ് മെത്താനത്ത്, ഫാ. മാത്യു കൈതമലയിൽ എന്നിവരുടെ സഹകാർമ്മികത്വത്തിലും നടക്കുന്ന കുർബാനയിൽ  23 കുട്ടികൾ ആദ്യ കുർബാന സ്വീകരിക്കും. ആദ്യകുർബാന സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയതായി മതബോധന ഡയറക്ടർ ജോൺസൻ വട്ടമാറ്റത്തിൽ, സിസ്റ്റർ റെജി  എസ.ജെ.സി, മതാധ്യാപകരും അറിയിച്ചു. 

ബെഞ്ചമിൻ ആനാലിപ്പാറയിൽ, ക്രിസ് ആട്ടുകുന്നേൽ, എറിക് ചാക്കാലക്കൽ, അലിസാ ഇഞ്ചെനാട്ട്, സുഹാനി ഏർനിക്കൽ, ജിഷ ഇല്ലിക്കാട്ടിൽ, ജോനാഥൻ കൈതമലയിൽ, അന്ന കല്ലിടുക്കിൽ, നോയൽ കണ്ണാലിൽ, നിവ്യ കാട്ടിപ്പറമ്പിൽ, ഇസബെൽ കിഴക്കേക്കാട്ടിൽ, മരിയ കിഴക്കേവാലയിൽ, ഐസായകൊച്ചുചെമ്മന്തറ ,സരിൻ കോഴംപ്ലാക്കിൽ, അലക്സാണ്ടർ  മറുതാച്ചിക്കൽ, ബെഞ്ചമിൻ പാലകുന്നേൽ, ഇഷാൻ പുത്തൻ മാനത്ത്, ഇഷേത പുത്തൻമാനത്ത്, ജെറോം തറയിൽ, ജയിക്ക് തെക്കേൽ, ജൂലിയൻ തോട്ടുങ്കൽ, ക്രിസ്റ്റഫർ ഉള്ളാടപ്പിള്ളിൽ, ഐസക് വട്ടമറ്റത്തിൽ എന്നിവരാണ് നാളെ ആദ്യകുർബാന സ്വീകരിക്കുന്നത്.ഇന്ന് കുട്ടികളുടെ ആദ്യകുകുമ്പസാരം നടക്കും. നാളെ നടക്കുന്ന ചടങ്ങുകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായിവികാരി ഫാ. മുത്തോലവും ‍ പാരിഷ് എസ്‌സിക്യൂട്ടീവ് അംഗങ്ങളായ ഷിജു മുകളേൽ, ജോൺസൻ പൂവപ്പാടത്ത്, ബാബു പറയാൻകലയിൽ ടോം വിരിപ്പൻ, ജോസ് പുളിക്കത്തൊട്ടിയിൽ എന്നിവർ അറിയിച്ചു.  

(വാർത്ത: ബിബി തെക്കനാട്ട്)

English Summary:

Mass Reception at St. Mary's Knanaya Catholic Parish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com