ADVERTISEMENT

നോർത്ത് കാരോലൈന ∙ നോർത്ത് കരോലിനയിലെ ലൂർദ്ദ്മാതാ സിറോമലബാർ കത്തോലിക്ക പള്ളിയിൽ മേയ് 4, 5 തീയതികളിൽ  നാളാഘോഷിക്കുന്നു. ഏപ്രിൽ 26 വെള്ളിയാഴ്ച ആഘോഷമായ വിശുദ്ധകുർബാനയെത്തുടർന്ന് തിരുനാളിന് കൊടിയേറി. ആഘോഷങ്ങൾക്ക് വികാരി ഫാ.തോമസ് മങ്ങാട്ടും ഫാ.ബിനോയ് ഡേവിസും കാർമികത്വം വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വിശുദ്ധകുർബാനയും നൊവേനയും നടത്തപ്പെടുന്നു. ഫാ.കുര്യാക്കോസ് വടാനയും ഫാ.രാജീവ് വലിയവീട്ടിലും നോവേനദിവസങ്ങളിലെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കും.

church-feast-in-north-carolina2
church-feast-in-north-carolina3

മേയ്4 ശനിയാഴ്ച ഫാ.തോമസ് മങ്ങാട്ടിന്റെ നേതൃത്വത്തിൽ തിരുനാൾ കുർബാനയും തുടർന്ന് സാംസ്കാരികോത്സവവും നടത്തപ്പെടും. മേയ്5 ഞായറാഴ്ച ഫാ.ടോം രാജേഷിന്റെ നേതൃത്വത്തിൽ ആഘോഷമായ കുർബാനയും തുടർന്ന് വാദ്യഘോഷങ്ങളുടെ അകമ്പടികളോടെ ദേവാലയത്തിന് ചുറ്റും പ്രദക്ഷിണവും നടത്തപ്പെടും.  ഇടവകാംഗങ്ങളായ 13 പ്രസുദേന്തിമാരോടൊപ്പം കൈക്കാരന്മാരും ഇടവക വികാരി ഫാ. തോമസ് മങ്ങാട്ടും തിരുനാൾ നടത്തിപ്പിന് നേതൃത്വം നല്കിവരുന്നു.

(വാർത്ത ∙ പോൾ പിന്റോ മാത്യു)

English Summary:

Church Feast in North Carolina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com