ADVERTISEMENT

ഫ്ലോറിഡാ ∙ മൂത്താംമ്പക്കൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര സൗത്ത് ഫ്ലോറിഡാ മാർത്തോമ്മാ ഇടവക സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ മേയ്‌ 11 ശനിയാഴ്ച രാവിലെ 10.30 ന്  മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്യും.

സൗത്ത് ഫ്ലോറിഡാ മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് ( 4740 SW 82nd Ave, Davie, FL 33328) നടത്തപ്പെടുന്ന സമ്മേളനത്തിൽ മാർത്തോമ്മാ സഭയിലെ സീനിയർ വൈദികനായ  റവ.ഡോ. മോനി മാത്യു, ക്രിസ്ത്യൻ അനുകമ്പ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. വിവിധ ക്രൈസ്തവ സഭകളിലെ വൈദികരും, ആത്മായ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഭാഷണ പരമ്പരയുടെ കൺവീനർ പ്രഫ. ഫിലിപ്പ് കോശി അറിയിച്ചു.

ആധുനിക കാലഘട്ടത്തിലെ അപ്പോസ്തലനായി അറിയപ്പെടുന്ന സാധു കൊച്ചുകുഞ്ഞ് ഉപദേശി, 1924 മുതൽ 1945 വരെ മാർത്തോമ്മാ സഭയുടെ സന്നദ്ധ സുവിശേഷക സംഘം ജനറൽ സെക്രട്ടറി ആയിരുന്നു. സമ്മേളനത്തോട് അനുബന്ധിച്ച് സാധു കൊച്ചുകുഞ്ഞ്  ഉപദേശിയുമായി ബന്ധപ്പെട്ട പുസ്തക പ്രദർശനവും, ചിത്ര പ്രദർശനവും ഉണ്ടായിരിക്കും. മേയ്‌ 11 ശനിയാഴ്ച രാവിലെ 10.30 ന്  സൗത്ത് ഫ്ലോറിഡാ മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന സമ്മേളനത്തിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഡോ.ജേക്കബ് ജോർജ്, സീനിയർ സിറ്റിസൺ ഫെലോഷിപ്പ് സെക്രട്ടറി ഉമ്മൻ വി. സാമൂവേൽ എന്നിവർ അറിയിച്ചു.

English Summary:

Sadhu Kochukunju Upadeshi Memorial Annual Lecture Series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com