ADVERTISEMENT

സിൽവർ സ്പ്രിങ് ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ കിക്ക് ഓഫ് മീറ്റിങ്ങിന് സിൽവർ സ്പ്രിങ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക ഏപ്രിൽ 21 ന് വേദിയായി.  ഇടവക വികാരി ഫാ. ലാബി ജോർജിന്റെ അഭാവത്തിൽ ഫാ. കെ.പി. വർഗീസ് വിശുദ്ധ കുർബാനയ്ക്കു നേതൃത്വം നൽകി.  ഫാ. കെ.പി. വർഗീസ് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി സ്വാഗതം ആശംസിച്ചു. മാത്യു വറുഗീസ് (റാഫിൾ കോർഡിനേറ്റർ), ഷെറിൻ എബ്രഹാം, ജോനാഥൻ മത്തായി (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു കോൺഫറൻസ് ടീം അംഗങ്ങൾ.  ഡെല്ല വർഗീസ് (ഇടവക സെക്രട്ടറി), ഷേർളി ജോർജ് (ഇടവക ട്രസ്റ്റി), സൈമൺ തോമസ്, ഡെന്നി മത്തായി (ഭദ്രാസന അസംബ്ലി അംഗങ്ങൾ), രാജൻ പറമ്പിൽ, ഡോ. സാബു പോൾ (മലങ്കര അസോസിയേഷൻ അംഗങ്ങൾ) എന്നിവരും വേദിയിൽ സന്നിഹിതരായി.  കോൺഫറൻസിൽ പങ്കെടുക്കാൻ ഫാ. കെ.പി. വർഗീസ് എല്ലാവരേയും പ്രോത്സാഹിപ്പിച്ചു.

ഷെറിൻ എബ്രഹാം കോൺഫറൻസിന്റെ തീയതി, സ്ഥലം, ചിന്താവിഷയം, പ്രാസംഗികർ  എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ നൽകി. ജോനാഥൻ മത്തായി രജിസ്ട്രേഷനെക്കുറിച്ചും വേദിക്ക് സമീപമുള്ള ആകർഷണങ്ങളെക്കുറിച്ചും സംസാരിച്ചു. മാത്യു വറുഗീസ് സ്പോൺസർഷിപ്പ് അവസരങ്ങൾ, റാഫിൾ, കോൺഫറൻസിന്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന സുവനീർ എന്നിവ വിശദീകരിച്ചു. ഇടവകയിൽ നിന്ന് മികച്ച പിന്തുണയാണ് കോൺഫറൻസ് ടീമിന് ലഭിച്ചത്. ഗ്രാൻഡ് ആൻഡ് ഗോൾഡ് സ്പോൺസർഷിപ്പിനു പുറമേ റാഫിൾ ടിക്കറ്റുകൾ വാങ്ങിയും സുവനീറിൽ ആശംസകളും പരസ്യങ്ങളും നൽകിയും നിരവധി അംഗങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തു. ആവേശകരമായ പിന്തുണ നൽകിയ ഇടവക വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് ഷെറിൻ എബ്രഹാം നന്ദിയും കടപ്പാടും അറിയിച്ചു.

ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷനിൽ നിന്ന്.
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷനിൽ നിന്ന്.

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലാങ്കസ്റ്ററിലെ വിൻധം റിസോർട്ടിലാണ് കോൺഫറൻസ് നടക്കുന്നത്. 
Registration link: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

English Summary:

Family and Youth Conference Registration Begins at Silver Spring St. Gregorios Parish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com