ADVERTISEMENT

വ്യത്യസ്തമായ ജീവിതകഥയും അവതരണശൈലിയും കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടംപിടിക്കുകയാണ് സൂര്യ ടിവിയിൽ സംപ്രേഷണം ആരംഭിച്ചിരിക്കുന്ന പുതിയ പരമ്പര, ‘കോൺസ്റ്റബിൾ മഞ്ജു’. ചെറുപ്പത്തിൽ ഉണ്ടായ ഒരു അപകടം മൂലം ചെറിയ കാര്യങ്ങളെ പോലും ഭയക്കുന്ന മഞ്ജുവിനായി കാലം കരുതിവെച്ചത് പൊലീസ് ജോലിയായിരുന്നു. ജീവിതത്തിന്റെ ചതുരം​ഗത്തിൽ നേരിനെതിരെ ശത്രുപക്ഷം കരുക്കൾ നീക്കിയപ്പോൾ മഞ്ജുവിന് പകരം നൽകേണ്ടി വന്നത് സ്വന്തം സ്വപ്നങ്ങളും.

താങ്ങും തണലുമായി കൂടെ നിൽക്കേണ്ടവർ കൂടി ഒറ്റപ്പെടുത്തിയപ്പോൾ തന്റെ പേടിയെ മറികടന്ന് അവൾ ആ തീരുമാനമെടുത്തു. കാക്കിയും തൊപ്പിയും ഒപ്പം അച്ഛന്റെ വാക്കുകളും അവളെ പൊരുതാനോർമിപ്പിച്ചുകൊണ്ടേയിരുന്നു. പക്ഷേ കൈക്കരുത്തിനും ധീരതയ്ക്കുമപ്പുറം മഞ്ജുവിന്റെ ആയുധം സൗമ്യമായ ചിരിയും മനുഷ്യത്വവും ബുദ്ധിശക്തിയുമാണ്.  

തന്റെ അച്ഛന്റെ മരണത്തിന് കാരണം പോലീസ് ആണെന്ന ധാരണയിൽ പൊലീസിനെ ഒന്നടങ്കം വെറുക്കുന്ന ​ഗിരി യാദൃച്ഛികമായി ​മഞ്ജുവിന്റെ ജീവിതത്തിലേക്കെത്തുന്നു. ശത്രുപക്ഷത്തിന്റെ ആയുധമായ ​ഗിരി മഞ്ജുവിനെ കൂടുതൽ മുറിവേൽപ്പിക്കുമോ? മറക്കാതെ കാണുക കോൺസ്റ്റബിൾ മഞ്ജു എല്ലാ ദിവസവും രാത്രി 8.30-ന് സൂര്യ ടിവിയിൽ.

English Summary:

"Surya TV Unveils 'Constable Manju': A Story of Conquering Fear and Fighting for Dreams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com