ADVERTISEMENT

കൊൽക്കത്ത ∙ തനിക്കെതിരായ ആരോപണത്തിൽ പൊലീസ് നടത്തുന്ന അന്വേഷണത്തോട് സഹകരിക്കേണ്ടതില്ലെന്ന് ബംഗാൾ രാജ്ഭവനിലെ ഉദ്യോഗസ്ഥർക്കു ഗവർണർ ഡോ.സി.വി.ആനന്ദബോസ് നിർദേശം നൽകി. ഭരണഘടനാപരിരക്ഷ ചൂണ്ടിക്കാട്ടിയാണു ഗവർണറുടെ നടപടി.

രാജ്ഭവനിലെ 3 ജീവനക്കാരോടും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോടും തെളിവെടുപ്പിനു ഹാജരാകാൻ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ ഹാജരായെങ്കിലും രാജ്ഭവൻ ജീവനക്കാർ പോയില്ല. ഇവരോട് ഇന്നു ഹാജരാകാൻ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണു ജീവനക്കാർക്ക് ഗവർണർ നിർദേശം നൽകിയത്. ഫോണിൽ പോലും പൊലീസിനു മറുപടി നൽകേണ്ടതില്ലെന്നു ഗവർണർ വ്യക്തമാക്കി.

English Summary:

Governor Dr. CV Ananda Bose has instructed the officers of Bengal Raj Bhavan not to cooperate with the police investigation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com