ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപിയുടെ ആശയം ഉയർത്തുന്ന ഭീഷണിക്കെതിരെ ഈ തിരഞ്ഞെടുപ്പിൽ എല്ലാം സമർപ്പിച്ചു താൻ പോരാടുകയാണെന്നും അതുതന്നെ പ്രവർത്തകരിൽനിന്നും വേണമെന്നും വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുറന്ന കത്തയച്ചു. ഇതു സാധാരണ തിരഞ്ഞെടുപ്പല്ല. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ളതാണ്. സ്നേഹത്തിന്റെയും നീതിയുടെയും കോൺഗ്രസ് പ്രത്യയശാസ്ത്രമാണ് ഒരുഭാഗത്ത്.

ഭയവും വെറുപ്പും വിഭജനവും ഉയർത്തുന്ന മോദി, ബിജെപി, ആർഎസ്എസ് പ്രത്യയശാസ്ത്രം മറുഭാഗത്തും. സമർപ്പിതരായ പ്രവർത്തകരാണ് കോൺഗ്രസിന്റെ ശക്തി. നിങ്ങളുടെ ഹൃദയത്തിലും പ്രവൃത്തികളിലും കോൺഗ്രസ് ആശയം ഉള്ളതുകൊണ്ട് നിങ്ങൾക്കു ഭയാശങ്കയില്ല. നിങ്ങളാണ് പാർട്ടിയുടെ നട്ടെല്ല്. കഠിനാധ്വാനത്തിനു നന്ദി പറയുന്നു. ആദ്യ 2 ഘട്ടങ്ങളിലും നാം നന്നായി പൊരുതി.

നമ്മുടെ വാഗ്ദാനങ്ങൾ എല്ലാവരിലേക്കും എത്താൻ കഠിനാധ്വാനം ചെയ്യേണ്ട ദിനങ്ങളാണ് ഇനി. ഒരു കോൺഗ്രസ് പ്രവർത്തകനെങ്കിലും സത്യത്തിനൊപ്പം നിൽക്കുന്ന കാലത്തോളം ഇന്ത്യയിൽ വെറുപ്പ് വിജയിക്കില്ല. നമ്മൾ ഒറ്റയ്ക്കല്ല, ഒന്നിച്ചു പോരാടി രാജ്യത്തിന്റെ ദുരവസ്ഥ മാറ്റും – രാഹുൽ കത്തിൽ കുറിച്ചു.

ഒന്നിച്ചു പോരാടി ദുരവസ്ഥ മാറ്റും 

നമ്മുടെ വാഗ്ദാനങ്ങൾ എല്ലാവരിലേക്കും എത്താൻ കഠിനാധ്വാനം ചെയ്യേണ്ട ദിനങ്ങളാണ് ഇനിയെന്നു രാഹുൽ കത്തിൽ ഓർമിപ്പിച്ചു. ഒരു കോൺഗ്രസ് പ്രവർത്തകനെങ്കിലും സത്യത്തിനൊപ്പം നിൽക്കുന്ന കാലത്തോളം ഇന്ത്യയിൽ വെറുപ്പ് വിജയിക്കില്ല. നമ്മൾ ഒറ്റയ്ക്കല്ല, ഒന്നിച്ചു പോരാടി രാജ്യത്തിന്റെ ദുരവസ്ഥ മാറ്റും –രാഹുൽ കുറിച്ചു.

English Summary:

Rahul Gandhi sent open letter stating that he is fighting this election against threat posed by BJP's idea and wants same from party members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com