കോഴിക്കോട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മത്സ്യ വ്യാപാരി മരിച്ചു
Mail This Article
×
കോഴിക്കോട്∙ ദേശീയപാതയിൽ അരീക്കാട് നല്ലളം വൈദ്യുതി സബ് സ്റ്റേഷനു സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു മത്സ്യ വ്യാപാരി മരിച്ചു. ഫാറൂഖ് കോളജ് നക്കോട്ടിൽ ബിച്ചാലി (60) ആണു മരിച്ചത്. മത്സ്യവുമായി വരുന്നതിനിടെ രാവിലെയാണ് അപകടം.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു കരുതുന്നു.
English Summary:
Man dies in accident, Kozhikode
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.