ADVERTISEMENT

ന്യൂഡൽഹി∙ കർണാടക ബിജെപിയുടെ ആക്ഷേപകരമായ പോസ്റ്റ് നീക്കം ചെയ്യാൻ സമൂഹമാധ്യമമായ എക്സിന് തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം. നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തോടു പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോസ്റ്റ് നീക്കിയില്ല. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം. 

‘‘ഈ വിഷയത്തിൽ നേരത്തേതന്നെ എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇതുവരെയും പോസ്റ്റ് നീക്കം ചെയ്തില്ല.’’– തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസ്താവനയിലൂടെ അറിയിച്ചു. സമൂഹമാധ്യമത്തിൽ അപകീർത്തികരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തെന്ന് ആരോപിച്ച് കർണാടക ബിജെപി അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ കോൺഗ്രസ് സമീപിച്ചിരുന്നു. ഇത് ക്രമസമാധാന പ്രശ്നങ്ങൾക്കു കാരണമാകുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

പിന്നാക്ക വിഭാഗങ്ങളേക്കാൾ ഫണ്ടും സംവരണവും കോൺഗ്രസ് നൽകുന്നത് മുസ്‌ലിംകൾക്കാണെന്ന് ആരോപിക്കുന്ന വിഡിയോയാണ് ബിജെപി എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്. ബിജെപി ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പരാതി നൽകിയത്. സംഭവത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര, ഐടി സെൽ മേധാവി അമിത് മാളവ്യ എന്നിവർക്കെതിരെ ബംഗളൂരു പൊലീസ് കേസെടുത്തിരുന്നു. 

English Summary:

Election Commission Cracks Down on Karnataka BJP for Controversial Social Media Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com