ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ സ്പോൺസർ ആരാണെന്ന് പറയേണ്ടതില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ‘നിങ്ങളല്ലല്ലോ ചെലവ് വഹിക്കുന്നത്. മാധ്യമങ്ങൾ അറിഞ്ഞില്ലെങ്കിൽ അവരുടെ കഴിവുകേടാണ്. പാർട്ടി അറിഞ്ഞാണ് യാത്ര. ഔദ്യോഗിക ചുമതല മറ്റൊരാളെ ഏൽപ്പിക്കുന്ന പതിവില്ല. ആരൊക്കെ ഏതിടങ്ങളിൽ പ്രചാരണത്തിനു പോകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. മുഖ്യമന്ത്രിയുടെ യാത്രയെ കുറിച്ച് എന്തിനാണ് വിവാദം ഉണ്ടാക്കുന്നത്? നിയമലംഘനമോ ചട്ടലംഘനമോ മുഖ്യമന്ത്രി നടത്തിയിട്ടില്ല. യാത്രയെ കുറിച്ച് പാർട്ടി അറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. ഞങ്ങളെ കുറിച്ച് ഞങ്ങൾ തീരുമാനിക്കാം. നിങ്ങളെന്തിനാ തീരുമാനിക്കുന്നത്? – ഇ.പി.ജയരാജൻ ചോദിച്ചു. 

യാത്രയുടെ ചെലവ് ആരാണ് വഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നിങ്ങൾ ചെലവ് കൊടുക്കുമോയെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഞങ്ങൾ എവിടെയൊക്കെ പോകണം എവിടെയൊക്കെ പ്രസംഗിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. അതിനുള്ള അവകാശം ആർക്കും വിട്ടുകൊടുത്തിട്ടില്ല. അതിൽ മാധ്യമങ്ങൾ വിഷമിക്കേണ്ടെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു

ബോധപൂർവം നുണപ്രചാരണം നടത്തി പ്രതിപക്ഷം മുഖ്യമന്ത്രിയെ വേട്ടയാടുകയാണെന്നും ജയരാജൻ ആരോപിച്ചു. മാത്യു കുഴൽനാടൻ കോൺഗ്രസിൽ നിന്നും ഒറ്റപ്പെട്ടിട്ടുണ്ട്. ഞാനാണ് സതീശനെക്കാൾ കേമനെന്ന് കാണിക്കാൻ മാത്യു കുഴൽനാടൻ നടത്തിയ ശ്രമങ്ങളാണ് തകർന്നടിഞ്ഞത്. എന്തിനാണ് മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ മകളേയും പ്രതിയാക്കുന്നതെന്ന് കോടതി ചോദിച്ചപ്പോൾ ഒരു കടലാസെങ്കിലും കൊടുത്തോ? ശല്യക്കാരനായ വ്യവഹാരിയായി കുഴൽനാടൻ മാറി. കുഴൽനാടൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ഇ.പി.ജയരാജൻ ആവശ്യപ്പെട്ടു. 

‘‘മുഖ്യമന്ത്രിയുടെ മകളായി പോയെന്നതു കൊണ്ട് വിദ്യാഭ്യാസമുള്ള ഒരു പെൺകുട്ടിയ്ക്ക് അധ്വാനിച്ച് ജീവിക്കാനാകില്ലേ? എന്നെപ്പോലെ ഒരാളെ വ്യക്തിഹത്യ നടത്താനും നിങ്ങൾ ആരും മടികാണിച്ചിട്ടില്ലല്ലോ? സത്യത്തിനും നീതിക്കും വേണ്ടി മാധ്യമങ്ങൾ പോരാടണം’’ – ഇ.പി.ജയരാജൻ പറഞ്ഞു. 

English Summary:

EP Jayarajan on Chief Minister's foreign trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com