ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരരെ പൊലീസ് വധിച്ചു. സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണു ഭീകരർ കൊല്ലപ്പെട്ടത്. പൊലീസും ഭീകരരും തമ്മിൽ വെടിവയ്പുണ്ടായി. 

2 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കശ്മീരിലെ പൂഞ്ചിൽ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ കഴിഞ്ഞ ദിവസം ഭീകരർ വെടിയുതിർത്തിരുന്നു. സംഭവത്തിൽ വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

English Summary:

Jammu and Kashmir: Two militants killed in gunfight in Kulgam, say police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com