ADVERTISEMENT

പാലക്കാട്∙ മണ്ണാർക്കാട് കോട്ടോപ്പാടം കണ്ടമംഗലത്ത് കോഴിഫാമിൽ വൻ തീപിടിത്തം. 3000 കോഴി കുഞ്ഞുങ്ങൾ വെന്തു ചത്തു. ഇന്നലെ രാത്രിയാണ് സംഭവം. പനമ്പള്ളി അരിയൂർ ഫൈസൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി പത്തരയോടെ അഗ്നിബാധ ഉണ്ടായത്. കോഴിഫാമിൽ ചൂട് പ്രതിരോധിക്കാൻ തകര ഷീറ്റിന് താഴെയായി തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും സീലിങ് രൂപത്തിൽ അടിച്ചിരുന്നു. കാലപ്പഴക്കം ചെന്ന വയറിങ് ആയതിനാൽ  24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരുന്ന വയറിങ് സംവിധാനം ഷോർട്സ് സർക്യൂട്ട് മൂലം കത്തുകയായിരുന്നുവെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.

വയറിങ് സംവിധാനം കത്തിയതിനെ തുടർന്ന് സീലിങ്ങിനായി ഉപയോഗിച്ചുള്ള തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും കത്തി. രാത്രി ആയതിനാൽ തൊഴിലാളികൾ ആരും തന്നെ കോഴിഫാമിൽ ഇല്ലായിരുന്നു. കോഴിക്കുഞ്ഞുങ്ങളുടെ ശബ്ദം കേട്ട് സമീപത്തെ അതിഥി തൊഴിലാളികൾ ഓടിക്കൂടുകയായിരുന്നു. കോഴിഫാമിന്റെ ഉടമയെ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സിനെ വിളിച്ചു. മണ്ണാർക്കാട് വട്ടമ്പലത്തിൽനിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി ഒന്നരമണിക്കൂറിൽ അധികം വെള്ളം ചീറ്റിയാണു തീ പൂർണ്ണമായും അണച്ചത്. ഏകദേശം മൂന്നു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്.

English Summary:

Massive fire in chicken farm in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com