ADVERTISEMENT

തിരുവല്ല ∙ യുവതിയെ ഇരുചക്രവാഹനത്തിൽനിന്നു വലിച്ചു താഴെയിട്ട് മദ്യപന്റെ പരാക്രമം. തിരുവല്ല സ്വദേശി ജോജോയാണ് അക്രമം കാട്ടിയത്. സ്കൂട്ടറിൽനിന്നു വീണ യുവതിയുടെ കൈ പിടിച്ചു തിരിക്കാനും ഇയാൾ ശ്രമിച്ചു. അക്രമത്തിൽ യുവതിയുടെ താടിയെല്ലിനും തോളെല്ലിനും പൊട്ടലുണ്ട്. പൊലീസ് പിടികൂടിയ പ്രതിയെ തിരുവല്ല ഗവ.ആശുപത്രിയിൽ ൈവദ്യ പരിശോധനയ്ക്കു കൊണ്ടുപോകാനായി ജീപ്പിൽ കയറ്റിയപ്പോൾ യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തു. ആശുപത്രിയിൽവച്ചും പ്രതിക്കുനേരേ കയ്യേറ്റ ശ്രമമുണ്ടായി. 

ചൊവ്വ ഉച്ചയ്ക്കു രണ്ടു മണിയോടെ തിരുവല്ല പൊലീസ് സ്റ്റേഷനു സമീപമായിരുന്നു സംഭവം. മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ ജോജോ പുറത്തിറങ്ങി, സ്കൂട്ടറിൽ പോകുകയായിരുന്ന 25 കാരിയെ മുടിയിൽ പിടിച്ചു വലിച്ചുതാഴെയിടുകയായിരുന്നു. നാട്ടുകാരും പൊലീസുകാരും ചേർന്നാണ് യുവതിയെ ആശുപത്രിയിലാക്കിയത്. ജോജോയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

English Summary:

Drunk Man Violently Assaults Young Woman Riding Bike in Thiruvalla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com