ADVERTISEMENT

കൊച്ചി∙ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫൊറൻസിക് പരിശോധനാ ഫലവും ഡൽഹി എയിംസിലേക്ക് അയച്ച് സിബിഐ. തൂങ്ങിമരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഇത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിൽ വ്യക്തത വരുത്തുന്നതിനാണ് എയിംസിനെ സിബിഐ സമീപിച്ചത്.

മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധാഭിപ്രായം നൽകണമെന്നാണ് സിബിഐയുടെ ആവശ്യം. സിദ്ധാർഥന് ക്രൂരമായ മർദനം ഏറ്റിരുന്നെന്നാണ് സിബിഐ ഹൈക്കോടതയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ക്രിമിനൽ ഗൂഢാലോചന നടത്തിയ പ്രതികൾ ബെൽറ്റും കേബിളും വച്ച് സിദ്ധാർഥനെ ആക്രമിച്ചിരുന്നെന്നും സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സിദ്ധാർഥനെ അടിവസ്ത്രത്തിൽ നിർത്തി അപമാനിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്. 

പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് 20 വിദ്യാർഥികളാണ് ഇതുവരെ അറസ്റ്റിലായത്. ഇതിൽ പത്തോളം വിദ്യാര്‍ഥികളാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 18നാണ് സർവകലാശാല ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ സിദ്ധാർഥനെ കണ്ടെത്തിയത്.  

English Summary:

CBI sent postmortem report of JS Siddharthan to Delhi AIIMS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com