ADVERTISEMENT

തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷയിൽ 99.69 ശതമാനം വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.01 ശതമാനം കുറവ്. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലായി 2970 കേന്ദ്രങ്ങളിലായി 4,27,153 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 4,25,563 പേർ ഉപരിപഠനത്തിന് അർഹത നേടി. 71,831 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

വിജയ ശതമാനം ഏറ്റവും കൂടുതൽ കോട്ടയം ജില്ലയ്ക്ക് – 99.92. പാലാ വിദ്യാഭ്യാസ ജില്ലയ്ക്കു 100% വിജയം. വിജയ ശതമാനം ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിൽ – 99.08. വിജയം കുറഞ്ഞ വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ – 99%. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസ്– 4934. കൂടുതൽ എ പ്ലസുള്ള റവന്യൂ ജില്ലയും മലപ്പുറമാണ്–11, 974. കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ സെന്റർ മലപ്പുറത്താണ് – പികെഎംഎം എച്ച്എസ്എസ് എടരിക്കോട് (2085 വിദ്യാർഥികൾ).

ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത് ഓരോ ആൾ വീതം പരീക്ഷ എഴുതിയ എറണാകുളം രണ്ടാർക്കര എച്ച്എംഎച്ച്എസ്എസ്, തിരുവല്ല കുറ്റൂർ ഗവ.എച്ച്എസ്എസ്, പത്തനംതിട്ട ഇടനാട് എൻഎസ്എസ് എച്ച്എസ്എസ്, കണ്ണൂർ തലശ്ശേരി ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷനൽ എച്ച്എസ്, മൂവാറ്റുപുഴ ശിവൻകുന്ന് ഗവ. എച്ച്എസ്എസ്. മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടിയ സ്കൂളുകൾ : സർക്കാർ – 892, എയ്ഡഡ് – 1139, അൺ എയ്ഡഡ് – 443.

പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 9 മുതൽ 15 വരെ ഓൺലൈൻ ആയി നൽകാം. ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികളുടെ സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 6 വരെ. ജൂൺ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. പരമാവധി 3 വിഷയങ്ങൾക്കു വരെ സേ പരീക്ഷ എഴുതാം. ഉപരിപഠനത്തിന് അർഹത നേടിയവരുടെ സർട്ടിഫിക്കറ്റ് ജൂൺ ആദ്യ വാരം മുതൽ ഡിജി ലോക്കറിൽ ലഭിക്കും.

∙ എസ്എസ്എൽസി പ്രൈവറ്റ് പുതിയ സ്കീമിൽ 94 പേർ പരീക്ഷ എഴുതിയതിൽ 66 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം– 70.21.
∙ എസ്എസ്എൽസി പ്രൈവറ്റ് പഴയ സ്കീമിൽ പരീക്ഷ എഴുതിയ 24 പേരിൽ 14 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം – 58.33.
∙ ഗൾഫ് മേഖലയില്‍ 7 കേന്ദ്രങ്ങളിലായി 533 പേർ പരീക്ഷ എഴുതിയതിൽ 516 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം – 96.81.
∙ ഗൾഫ് മേഖലയിൽ 100% വിജയം നേടിയ കേന്ദ്രങ്ങൾ – ദ് മോഡൽ സ്കൂൾ അബുദാബി, ദ് ഇന്ത്യൻ സ്കൂൾ ഫുജൈറ, ദ് ഇന്ത്യൻ മോഡൽ സ്കൂൾ, ഷാർജ.
∙ ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 285 പേർ പരീക്ഷ എഴുതിയതിൽ 277 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം – 97.19.
∙ ലക്ഷദ്വീപിൽ 6 സ്കൂളുകൾ 100% വിജയം നേടി.
∙ 47 കേന്ദ്രങ്ങളിലായി 2944 പേർ ടിഎച്ച്എസ്എൽസി പരീക്ഷ എഴുതിയതിൽ 2938 പേർ ഉപരിപഠന യോഗ്യത നേടി. വിജയ ശതമാനം– 99.8. 534 പേർക്ക് ഫുൾ എ പ്ലസ്.
∙ എസ്എസ്എൽസി എച്ച്ഐ വിഭാഗത്തിൽ പരീക്ഷ എഴുതിയ 224 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 100. ഫുൾ എ പ്ലസ് 48.
∙ ടിഎച്ച്എസ്എൽസി (ശ്രവണ പരിമിതി) വിഭാഗത്തിൽ പരീക്ഷ എഴുതിയ 8 പേരും ഉപരിപഠനത്തിന് യോഗ്യത നേടി.
∙ ചെറുതുരുത്തി കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്എൽസി പരീക്ഷ എഴുതിയ 60ൽ 59 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 98.33. ഫുൾ എ പ്ലസ് – 1.

ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ

www.prd.kerala.gov.in,

www.result.kerala.gov.in,

https://sslcexam.kerala.gov.in,

www.results.kite.kerala.gov.in,

https://pareekshabhavan.kerala.gov.in

PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

English Summary:

SSLC / THSLC / AHSLC Exam Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com