ADVERTISEMENT

കോഴിക്കോട്∙ ബെംഗളൂരു–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന നവകേരള ബസിന് ഒരു ഡ്രൈവർ മാത്രം മതിയെന്ന് നിർദേശം. കോഴിക്കോട് ഡിടിഒയ്ക്കാണ് കെഎസ്ആർടിസി എംഡിയുടെ സന്ദേശം എത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന് ഉപയോഗിച്ച ആഡംബര ബസ് കഴിഞ്ഞ ഞായറാഴ്ച മുതലാണ് കോഴിക്കോട്–ബെംഗളൂരു റൂട്ടിൽ പൊതു ജനങ്ങൾക്കായി സർവീസ് ആരംഭിച്ചത്. നിലവിൽ ഡ്രൈവർ കം കണ്ടക്ടർ രീതിയിൽ രണ്ട് പേരാണ് ബസിലുള്ളത്. ഇനി മുതൽ കണ്ടക്ടർ ഇല്ലാതെ ബസിൽ ഒറ്റ ഡ്രൈവർ മാത്രം മതിയെന്നാണ് നിർദേശം.

പുലർച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് പതിനൊന്നരയോടെ ബസ് ബെംഗളൂരുവിൽ എത്തും. ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് മടക്ക യാത്ര ആരംഭിച്ച് രാത്രി പത്ത് മണിയോടെ കോഴിക്കോട് എത്തുന്ന രീതിയിലാണ് സർവീസ്. സീറ്റുകൾ ഓൺലൈൻ ബുക്കിങ് ആയതിനാൽ കണ്ടക്ടറുടെ ആവശ്യമില്ലെന്നും അതിനാൽ ഒരു ഡ്രൈവർ മാത്രം മതിയെന്നുമാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ.

കോഴിക്കോടുനിന്ന് ബസ് ബെംഗളൂരു വരെ പോയിവരുമ്പോൾ 750 കിലോമീറ്ററിൽ അധികം ദൂരം ഓടണം. ഒറ്റ ദിവസം ഒരാൾ തന്നെ ഇത്രയും ദൂരം വാഹനം ഓടിക്കുക എന്നത് അപ്രായോഗികമാണെന്നു കെഎസ്ആർടിസി ജീവനക്കാർ പറയുന്നു. ഒറ്റ ഡ്രൈവർ മാത്രമായി സർവീസ് നടത്താൻ സാധിക്കില്ലെന്ന് യൂണിയനുകൾ കത്തു നൽകി. ഇത്തരം നടപടികളിലൂടെ സർവീസ് ഇല്ലാതാക്കാനുള്ള ഗൂഢാലോചന സംശയിക്കുന്നുവെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു.   

English Summary:

KSRTC MD's message to Kozhikode DTO that only one driver is needed for Navakerala bus operating on Bengaluru-Kozhikode route

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com