ADVERTISEMENT

ന്യൂഡൽഹി∙ സിക്സറുകളും ഫോറുകളുമായി കളം നിറഞ്ഞ ക്യാപ്റ്റൻ സഞ്ജു മനോഹരമായ ഇന്നിങ്സ് കാഴ്ചവച്ചെങ്കിലും  രാജസ്ഥാനെ വിജയത്തിലേക്ക് എത്തിക്കാനായില്ല. അപ്രതീക്ഷിതമായി സഞ്ജു പുറത്തായതിന്റെ ആഘാതത്തിൽനിന്ന് രാജസ്ഥാന് കരകയറാനാകാതെ വന്നപ്പോൾ ഡൽഹിക്ക് 20 റണ്‍സിന്റെ മിന്നും ജയം. ഇതോടെ 11 മത്സരങ്ങളിൽനിന്ന് 16 പോയന്റുമായി രാജസ്ഥാൻ പട്ടികയിൽ രണ്ടാമതായി തുടരും. 12 മത്സരങ്ങളിൽനിന്ന് 12 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ഡൽഹി. 46 പന്തിൽ ആറു സിക്സറുകളും എട്ടു ഫോറുകളുമായി 86 റൺസെടുത്ത സഞ്ജു സാംസൺ തന്നെയാണ് രാജസ്ഥാന്റെ ടോപ് സ്കോറർ.

ഡൽഹി ഉയർത്തിയ 222 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ യശസ്വി ജയ്‍സ്വാളി (2 പന്തിൽ 4)നെ നഷ്ടമായി. തുടർന്ന് ക്രീസിലെത്തിയ സഞ്ജുവിനെ കൂട്ടിപിടിച്ച് ജോസ് ബട്‍ലർ സ്കോർ ബോർഡ് ചലിപ്പിച്ചു. സ്കോർ 67ൽ നിൽക്കെ അക്സർ പട്ടേൽ ബട്‍ലറെ( 17 പന്തിൽ 19) പുറത്താക്കി. ക്രീസിലെത്തിയ റിയാൻ പരാഗിനെ കൂട്ടുപിടിച്ച് കളിയുടെ നിയന്ത്രണം സഞ്ജു ഏറ്റെടുത്തു. സിക്സറുകളും ഫോറുകളുമായി സഞ്ജു കളം നിറഞ്ഞപ്പോൾ പരാഗും (22 പന്തിൽ 27) പിന്നാലെ എത്തിയ ശുഭം ദുബെയും മികച്ച പിന്തുണ നൽകി. സ്കോർ 162ൽ നിൽക്കെ മുകേഷ് കുമാർ എറിഞ്ഞ പന്ത് ഉയർത്തി അടിക്കാൻ ശ്രമിച്ചത് ബൗണ്ടറി ലൈനിനു തൊട്ടരികിൽ ഹോപ്പിന്റെ കൈകളിൽ അവസാനിച്ചതോടെ രാജസ്ഥാന്റെ പോരാട്ടത്തിനും മങ്ങലേറ്റു.

സഞ്ജു നിർത്തിയിടത്തു നിന്ന് റോവ്മൻ പവലുമായി ചേർന്ന് പോരാട്ടം തുടരാൻ ദുബെ ശ്രമിച്ചെങ്കിലും അത് അധികം നീണ്ടില്ല. സ്കോർ 180ൽ നിൽക്കെ ഖലീൽ അഹ്മദിന്റെ പന്ത് സ്റ്റബ്സ് പിടിച്ച് ദുബെ(12 പന്തിൽ 25) യുടെ പോരാട്ടം അവസാനിച്ചു. പിന്നാലെ എത്തിയ ഡോനോവൻ ഫെറൈറ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഒറ്റയക്കത്തിൽ പുറത്തായതോടെ രാജസ്ഥാൻ പരാജയം മണത്തു. പത്തൊൻപതാം ഓവറിലെ രണ്ടാം പന്തിൽ റോവൻ പവലിനെ മുകേഷ് കുമാർ പുറത്താക്കിയതോടെ രാജസ്ഥാൻ പരാജയം ഉറപ്പിച്ചു. ട്രെന്റ് ബോൾട്ടിനും ആവേശ് ഖാനും അവസാന ഓവറിൽ അധികമൊന്നും ചെയ്യാനില്ലാതെ വന്നപ്പോൾ രാജസ്ഥാന്റെ ഇന്നിങ്സ് രണ്ടു വിക്കറ്റ് ബാക്കി നിൽക്കെ 201ൽ അവസാനിച്ചു.

അർധ സെഞ്ചറിയുമായി ഫ്രെയ്സർ, പൊറേൽ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് മികച്ച തുടക്കമാണ് ജേക് ഫ്രെയ്സറും (20 പന്തിൽ 50) അഭിഷേക് പൊറേലും(36 പന്തിൽ 65) നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 60 റൺസാണ് കൂട്ടിച്ചേർത്തത്. കൂട്ടുകെട്ട് തകർത്ത് അശ്വിൻ നാലാം ഒാവറിൽ രാജസ്ഥാന് ആദ്യ ബ്രേക്ക് നൽകി. മൂന്നാമനായി ക്രീസിലെത്തിയ ഷായ് ഹോപ്പിനെ തൊട്ടടുത്ത ഓവറിൽ സന്ദീപ് ശർമ റണ്ണൗട്ട് ആക്കി. എന്നാൽ പിന്നീട് അക്സർ പട്ടേലുമായി ചേർന്ന് പൊറേൽ സ്കോർ ബോർ‌ഡ് ചലിപ്പിച്ചു. സ്കോർ 110ൽ നിൽക്കെ അശ്വിൻ തന്നെ റിയാൻ പരാഗിന്റെ കൈകളിൽ പന്ത് എത്തിച്ച് അക്സറിനെ(10 പന്തിൽ 15) പുറത്താക്കി. സ്കോര്‌ 144ൽ നിൽക്കെ പൊറേലിനേയും അശ്വിൻ പറഞ്ഞയച്ചു.

തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൽ ഋഷഭ് പന്തിന്(13 പന്തിൽ 15) കാര്യമായ സംഭാവനകളൊന്നും നൽകാനായില്ല. 150–5 എന്ന നിലയിൽ പരുങ്ങിയ ഡൽഹിയെ കൈപിടിച്ച് ഉയർത്തിയത് ട്രിസ്റ്റൻ സ്റ്റബ്സാണ്. 20 പന്തിൽ 41 റൺസാണ് സ്റ്റബ്സ് അടിച്ചെടുത്തത്. ഗുൽബദിൻ നയിബ്(15 പന്തിൽ 19), റാസിഖ് ദർ സലാം(3 പന്തിൽ 9), കുൽദീപ് യാദവ്(2 പന്തിൽ 5*) എന്നവരെ ഒരറ്റത്തു നിൽത്തിയാണ് സ്റ്റബസ് സ്കോർ 200 കടത്തിയത്. രാജസ്ഥാനു വേണ്ടി രവിചന്ദ്രൻ അശ്വിൻ മൂന്നു വിക്കറ്റുകളും ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ, യുസ്‍വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
  റൺസ് വിജയലക്ഷ്യം. ഓപ്പണർ‌മാരായ ജേക് ഫ്രെയ്സർ, അഭിഷേക് പൊറേൽ എന്നിവരുടെ അർധസെഞ്ചറി കൂട്ടുകെട്ടിൽ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് ഡൽഹി നേടിയത്. 36 പന്തിൽ 65 റൺസെടുത്ത പൊറേലാണ് ഡൽഹിയിടെ ടോപ് സ്കോറർ. രാജസ്ഥാനു വേണ്ടി രവിചന്ദ്രൻ അശ്വിൻ മൂന്നു വിക്കറ്റുകളും ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ, യുസ്‍വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് മികച്ച തുടക്കമാണ് ജേക് ഫ്രെയ്സറും (20 പന്തിൽ 50) അഭിഷേക് പൊറേലും നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 60 റൺസാണ് കൂട്ടിച്ചേർത്തത്. കൂട്ടുകെട്ട് തകർത്ത് അശ്വിൻ നാലാം ഒാവറിൽ രാജസ്ഥാന് ആദ്യ ബ്രേക്ക് നൽകി. മൂന്നാമനായി ക്രീസിലെത്തിയ ഷായ് ഹോപ്പിനെ തൊട്ടടുത്ത ഓവറിൽ സന്ദീപ് ശർമ റണ്ണൗട്ട് ആക്കി. എന്നാൽ പിന്നീട് അക്സർ പട്ടേലുമായി ചേർന്ന് പൊറേൽ സ്കോർ ബോർ‌ഡ് ചലിപ്പിച്ചു. 110ൽ നിൽക്കെ അശ്വിൻ തന്നെ റിയാൻ പരാഗിന്റെ കൈകളിൽ പന്ത് എത്തിച്ച് അക്സറിനെ(10 പന്തിൽ 15) പുറത്താക്കി. സ്കോർ 144ൽ നിൽക്കെ പൊറേലിനേയും അശ്വിൻ പറഞ്ഞയച്ചു.

തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൽ ഋഷഭ് പന്തിന്(13 പന്തിൽ 15) കാര്യമായ സംഭാവനകളൊന്നും നൽകാനായില്ല. 150–5 എന്ന നിലയിൽ പരുങ്ങിയ ഡൽഹിയെ കൈപിടിച്ച് ഉയർത്തിയത് ട്രിസ്റ്റൻ സ്റ്റബ്സാണ്. 20 പന്തിൽ 41 റൺസാണ് സ്റ്റബ്സ് അടിച്ചെടുത്തത്. ഗുൽബദിൻ നയിബ്(15 പന്തിൽ 19), റാസിഖ് ദർ സലാം(3 പന്തിൽ 9), കുൽദീപ് യാദവ്(2 പന്തിൽ 5*) എന്നവരെ ഒരറ്റത്തു നിൽത്തിയാണ് സ്റ്റബ്സ് സ്കോർ 200 കടത്തിയത്.

English Summary:

IPL 2024, Delhi Capitals vs Rajasthan Royals Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com