ADVERTISEMENT

ബഹിരാകാശ വകുപ്പിനു കീഴിലെ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഗ്രാജ്വേറ്റ്, ടെക്നിഷ്യൻ അപ്രന്റിസ് തസ്തികകളിലായി 99 ഒഴിവ്. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ മേയ് 8 ന്.

50 ഗ്രാജ്വേറ്റ് അപ്രന്റിസ്

വിഭാഗങ്ങൾ, ഒഴിവ്, യോഗ്യത:

∙ഇലക്ട്രോണിക്സ് എൻജിനീയറിങ് (21), മെക്കാനിക്കൽ എൻജിനീയറിങ് (15), മെറ്റലർജി (6): 65% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം.

∙ഹോട്ടൽ മാനേജ്മെന്റ്/കേറ്ററിങ് ടെക്നോളജി (4): 60% മാർക്കോടെ ഹോട്ടൽ മാനേജ്മെന്റ്/കേറ്ററിങ് ടെക്നോളജി ബിരുദം.

∙ജനറൽ സ്ട്രീം (നോൺ എൻജിനീയറിങ് ഗ്രാജ്വേറ്റ്) (4): 60% മാർക്കോടെ ബിരുദം.

∙സ്റ്റൈപൻഡ്: 9000.

49 ടെക്നിഷ്യൻ അപ്രന്റിസ്

വിഭാഗങ്ങൾ, ഒഴിവ്, യോഗ്യത:

∙മെക്കാനിക്കൽ എൻജിനീയറിങ് (30): ഒന്നാം ക്ലാസ് മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.

∙കമേഴ്സ്യൽ പ്രാക്ടീസ് (19): 60% മാർക്കോടെ മൂന്നു വർഷ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് (ഷോർട്ഹാൻഡ്, ടൈപ്‌റൈറ്റിങ് എന്നിവ മെയിൻ/ഇലക്ടീവ് ആയി പഠിച്ച്).

∙സ്റ്റൈപൻഡ്: 8000.

∙പ്രായപരിധി: ഗ്രാജ്വേറ്റ് അപ്രന്റിസ്-28; ടെക്നിഷ്യൻ അപ്രന്റിസ് (ഡിപ്ലോമ ഇൻ എൻജിനീയറിങ്)–30; ടെക്നിഷ്യൻ അപ്രന്റിസ് (ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ്)–26. അർഹർക്ക് ഇളവുണ്ട്.

2020നു മുൻപു ബിരുദം/ഡിപ്ലോമ നേടിയവരും അവസാനവർഷ ഉദ്യോഗാർഥികളും ഫലം കാക്കുന്നവരും എംഇ/എംടെക് യോഗ്യതക്കാരും അപേക്ഷിക്കാൻ അർഹരല്ല.

അപേക്ഷകർ www.nats.education.gov.in ൽ ഒാൺലൈനായി റജിസ്റ്റർ ചെയ്യണം. തുടർന്നു ലഭിക്കുന്ന റജിസ്ട്രേഷൻ നമ്പറും പ്രിന്റൗട്ടും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഇനിപ്പറയുന്ന വിലാസത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം. VSSC Guest House, ATF Area, Veli, Near Veli Church, Thiruvananthapuram. കൂടുതൽ വിവരങ്ങൾക്ക്: www.vssc.gov.in

English Summary:

VSSC Graduate Technical Apprentice Opportunities Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com