ADVERTISEMENT

ഗവ. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജ്

കാസർകോട് ഉദുമ ഗവ. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍ ഗെസ്റ്റ് അധ്യാപക നിയമനം. ഹിസ്റ്ററി, ഇംഗ്ലിഷ്, കോമേഴ്‌സ്, ആന്ത്രോപോളജി, മലയാളം, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളിലാണ് ഒഴിവ്.

∙യോഗ്യത: അതാത് വിഷയങ്ങളില്‍ 55ശതമാനത്തില്‍ കുറയാതെ പിജി.

അപേക്ഷ നേരിട്ടോ റജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ മേയ് 17നകം ലഭിക്കണം. അപേക്ഷാ ഫോം കോളജ് ഓഫിസിലും വെബ്സൈറ്റിലും (gascuduma.ac.in) ലഭിക്കും.

91889 00216.

ഗവ. ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷൻ

കണ്ണൂർ തലശേരി ഗവ. ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനില്‍ ഗെസ്റ്റ് അധ്യാപക ഒഴിവ്. ഫിസിക്കല്‍ സയന്‍സ്, നാചുറല്‍ സയന്‍സ്, ഇംഗ്ലിഷ്, ഫൗണ്ടേഷന്‍ ഓഫ് എജ്യുക്കേഷന്‍, പെര്‍ഫോമിങ് ആര്‍ട്‌സ്, ഫൈന്‍ ആര്‍ട്‌സ് വിഷയങ്ങളിലാണ് അവസരം. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം റജിസ്റ്റര്‍ ചെയ്തവർക്ക് അപേക്ഷിക്കാം. (റജിസ്റ്റർ ചെയ്യാൻ: www.collegiateedu.kerala.gov.in)
∙യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പിജി (ഒബിസി-നോണ്‍ക്രിമിലയര്‍, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50% മതി), എംഎഡ് നെറ്റ്/ പിഎച്ച്ഡി. നെറ്റ് /പിഎച്ച്ഡി‌ക്കാരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. അഭിമുഖം മേയ് 22നു 10.30ന്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകുക.

0490-2320227, 95672 39932.

സിഎച്ച്എംകെഎം ഗവ. കോളജ്

മലപ്പുറം താനൂർ സിഎച്ച്എംകെഎം ഗവ. കോളജിൽ വിവിധ വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്. താൽക്കാലിക നിയമനം.

ഒഴിവുള്ള വിഭാഗം, ഇന്റർവ്യൂ തീയതി:

∙മലയാളം, ഇംഗ്ലിഷ്: മേയ് 25

∙ബിസിനസ് മാനേജ്മെന്റ്, ഇലക്ട്രോണിക്സ്, കൊമേഴ്സ്, മാത്‌സ്: മേയ് 30.

യുജിസി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുള്ള യോഗ്യതയുള്ള, കോഴിക്കോട് കോളജ്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകുക. വിശദവിവരങ്ങൾക്ക്: gctanur.ac.in

English Summary:

Guest Lecturers Vacancies in various Colleges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com