ADVERTISEMENT

എക്‌സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റുകൾ പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 405, സപ്ലിമെന്ററി ലിസ്റ്റിൽ 101 എന്നിങ്ങനെ 506 പേരാണ്, 14 ജില്ലകളിലായി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലുള്ളത്. ഏറ്റവും കൂടുതൽ പേർ എറണാകുളം ജില്ലയിലാണ്–58. കുറവ് കൊല്ലം ജില്ലയിൽ–20.

വിവിധ ജില്ലകളിലായി 22 ഒഴിവ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ റാങ്ക് ലിസ്റ്റുകളിൽനിന്ന് 172 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

എക്സൈസ് ഇൻസ്പെക്ടർ: 40 നിയമനംകൂടി ഉടൻ

എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിൽനിന്ന് 40 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 38 പുതിയ ഒഴിവിലേക്കും 2 എൻജെഡി ഒഴിവിലേക്കുമാണു നിയമനം. ഇതോടെ നിയമന ശുപാർശ 101 എത്തും.

നിയമനനില: ഓപ്പൺ മെറിറ്റ്–74, ഈഴവ–89, എസ്‌സി–സപ്ലിമെന്ററി 3, എസ്ടി–സപ്ലിമെന്ററി 4, മുസ്‌ലിം–120, എൽസി/എഐ–114, ഒബിസി–82, വിശ്വകർമ–സപ്ലിമെന്ററി 1, എസ്ഐയുസി നാടാർ–സപ്ലിമെന്ററി 1, ഹിന്ദു നാടാർ–115, എസ്‌സിസിസി–121, ധീവര–134.

English Summary:

Women Civil Excise Officer ranklist PSC updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com