ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. വിദേശത്ത് വസിക്കുന്ന സുഹൃത്ത് കുടുംബസമേതം വിരുന്നുവരും.
ഭരണി: പല പ്രകാരത്തിലും മനസ്സമാധാനമുണ്ടാകും. സാമ്പത്തികരംഗം മെച്ചപ്പെടും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും.
കാർത്തിക: അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. സന്താനങ്ങളുടെ ശ്രേയസ്സിൽ മനസ്സമാധാനമുണ്ടാകും.
രോഹിണി: സന്താനങ്ങളുടെ ഉയർച്ചയിൽ ആത്മാഭിമാനം തോന്നും. ഔദ്യോഗികമായി സമ്മർദം വർധിക്കും.
മകയിരം: ഏറ്റെടുത്ത പ്രവൃത്തികൾ ആത്മസംതൃപ്തിയോടു കൂടി പൂർത്തീകരിക്കുവാൻ സാധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.
തിരുവാതിര: പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും. പുത്രപൗത്രാദികളോടൊപ്പം മാസങ്ങളോളം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും.
പുണർതം: സഹപ്രവർത്തകന്റെ കുടുംബകാര്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി വ്യായാമവും ഭക്ഷണ ക്രമീകരണവും ശീലിക്കും.
പൂയം: തൃപ്തിയായ വിഷയത്തിനോടനുബന്ധമായ മേഖലകളിൽ തൊഴിൽ ചെയ്യുവാൻ അവസരം ലഭിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകും.
ആയില്യം: കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. മാതാപിതാക്കളോടൊപ്പം താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗം ക്രമീകരിക്കും.
മകം: സന്താനസംരക്ഷണത്താൽ മനസ്സമാധാനമുണ്ടാകും. സഹപാഠികളോടൊപ്പം ഉല്ലാസയാത്ര പുറപ്പെടും,
പൂരം: സാമ്പത്തികരംഗം മെച്ചപ്പെടും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും.
ഉത്രം: ജീവിതപങ്കാളിയുടെ സാന്ത്വന വചനങ്ങൾ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാൻ ഉപകരിക്കും. ബന്ധുസമാഗമം പൂർവകാല സ്മരണകൾ പങ്കുവയ്ക്കുവാൻ അവസരമുണ്ടാക്കും.
അത്തം: അനുബന്ധവ്യാപാരം തുടങ്ങുവാൻ നിർദേശം തേടും. അസാധാരണ വ്യക്തിത്വമുള്ളവരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.
ചിത്തിര: ആഗ്രഹ സാഫല്യത്താൽ പ്രത്യേക ഈശ്വരപ്രാർഥനകളും വഴിപാടുകളും നടത്തുവാനിടവരും. വിമർശനങ്ങളെ അതിജീവിക്കും.
ചോതി: സങ്കൽപത്തിനനുസരിച്ചുള്ള ഗൃഹം വാങ്ങുവാൻ സാധിക്കും. വരവും ചെലവും തുല്യമായിരിക്കും.
വിശാഖം: ആത്മപ്രഭാവത്താൽ ദുഷ്കീർത്തി നിഷ്ഫലമാകും. വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും.
അനിഴം: സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും.
തൃക്കേട്ട: തൊഴിൽ മേഖലകളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
മൂലം: സാമ്പത്തികരംഗം മെച്ചപ്പെടും. സഹപാഠികളോടൊപ്പം ഉല്ലാസയാത്ര പുറപ്പെടും.
പൂരാടം: അനുഭവജ്ഞാനമുള്ളവരുടെ നിർദേശങ്ങൾ തേടി ഹ്രസ്വകാല പദ്ധതികളിൽ പണം നിക്ഷേപിക്കും. നിദ്രാഭംഗത്താൽ പൂർവകാലം ഓർമവരും.
ഉത്രാടം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. പരീക്ഷകളിലും മത്സര രംഗങ്ങളിലും വിജയിക്കും.
തിരുവോണം: വരവും ചെലവും തുല്യമായിരിക്കും. അനാവശ്യ കാര്യങ്ങൾ ആലോചിച്ചു മനസ്സ് വിഷമിക്കുന്ന പ്രവണത ഉപേക്ഷിക്കണം.
അവിട്ടം: അശ്രാന്ത പരിശ്രമത്താൽ ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കുവാൻ സാധിക്കും. വർഷങ്ങൾക്കു മുൻപു കടംകൊടുത്ത സംഖ്യ തിരിച്ചുലഭിക്കും.
ചതയം: കലാകായിക മത്സരങ്ങളിൽ വിജയിക്കും. വരവും ചെലവും തുല്യമായിരിക്കും.
പൂരുരുട്ടാതി: ഹ്രസ്വകാല സുരക്ഷാപദ്ധതികളിൽ പണം നിക്ഷേപിക്കും. നിശ്ചിത കാലയളവിനു മുൻപു വിരമിച്ചു ജന്മനാട്ടിലേക്ക് സ്ഥിരതാമസമാക്കുവാൻ തീരുമാനിക്കും.
ഉത്തൃട്ടാതി: ഭക്ഷണ ക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. പാഠ്യപദ്ധതിയുടെ അന്തിമഭാഗമായ പദ്ധതി സമർപ്പണത്തിനു തയാറാകും.
രേവതി: പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. ക്ലേശങ്ങൾ വേണ്ടിവരുന്ന വിഭാഗമായാലും നിഷ്പ്രയാസം സാധിക്കും.