ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി: ശ്രമകരമായ പ്രവർത്തനങ്ങൾ എല്ലാം വിജയപഥത്തിലെത്തിക്കുവാൻ സാധിക്കും. ഔദ്യോഗികമായി മാനസികസംഘർഷം വർധിക്കും.
ഭരണി: ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശ ഉദ്യോഗം ലഭിക്കും. സഹപ്രവർത്തകർ തമ്മിലുള്ളതോ, ബന്ധുക്കൾക്കിടയിലുള്ളതോ ആയ തർക്കങ്ങൾ പരിഹരിക്കും.
കാർത്തിക: കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസം തോന്നും. മേലധികാരിയുടെ അഭാവത്താൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുവാൻ നിർബന്ധിതനാകും.
രോഹിണി: ഏറ്റെടുത്ത കർത്തവ്യങ്ങൾ അശ്രാന്ത പരിശ്രമത്താൽ നിറവേറ്റുവാനും തന്മൂലം കൃതാർഥതയ്ക്കും യോഗമുണ്ട്. സമചിത്തതയോടു കൂടിയ പ്രവർത്തനശൈലി ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ ഉപകരിക്കും.
മകയിരം: വിവിധ വിഷയങ്ങളിൽ പ്രവർത്തിക്കുവാനുള്ള അവസരം വന്നു ചേർന്നതിനാൽ ആത്മാഭിമാനം തോന്നും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം.
തിരുവാതിര: വിനയം, ക്ഷമ, ആദരവ്, കാര്യനിർവഹണ ശക്തി തുടങ്ങിയവ സകലകാര്യ പ്രതിബന്ധങ്ങളെയും അതിജീവിക്കുവാൻ ഉപകരിക്കും. ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനെ സന്ദർശിച്ച് ആശ്വാസ വചനങ്ങളും സാമ്പത്തികസഹായവും നൽകും.
പുണർതം: ദുസ്സംശയങ്ങൾക്കു വ്യക്തമായ വിശദീകരണം നൽകുന്നത്, മേലധികാരിയുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിനുപകരിക്കും. ജീവിതമാർഗത്തിന് വഴിത്തിരിവുണ്ടാകുന്ന കർമമേഖലകളിൽ പ്രവർത്തിക്കുവാൻ അവസരം വന്നുചേരും.
പൂയം: ദുശ്ശീലങ്ങൾ ഒഴിവാക്കും. പ്രവർത്തന തലങ്ങൾ വിജയപഥത്തിലെത്തിക്കുവാൻ കർമോത്സുകരായവരെ നിയമിക്കും.
ആയില്യം: വാക്‌വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ ഉൾപ്രേരണയുണ്ടാകും. ഭൂമിക്ക് പ്രതീക്ഷിച്ചതിലുപരി ലാഭമുണ്ടാകയാൽ വിൽപനയ്ക്ക് തയാറാകും.
മകം: വർഷങ്ങളായി അലോഹ്യത്തിൽ കഴിയുന്ന സഹോദരങ്ങളുമായി പുനഃസമാഗമത്തിനുള്ള അവസരം വന്നുചേരും. കലാകായിക രംഗങ്ങളിൽ പരിശീലനം പുനരാരംഭിക്കും.
പൂരം: പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വർഷാന്ത്യത്തിൽ സർവകാര്യ വിജയങ്ങൾക്കും വഴിയൊരുക്കും. വ്യാപാരവ്യവസായ സ്ഥാപനം സുഹൃത്തിന്റെ സാമ്പത്തിക പിന്തുണയോടു കൂടി പുനരാരംഭിക്കും.
ഉത്രം: വികസനപദ്ധതി ആസൂത്രണ സംഘത്തിൽ ഉൾപ്പെടുവാനിടവന്നതിനാൽ ആത്മാഭിമാനം തോന്നും. തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും.
അത്തം: നിലവിലുള്ളതിനേക്കാൾ കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങും. ആഗ്രഹിച്ച കാര്യങ്ങൾ അശ്രാന്ത പരിശ്രമത്താൽ സാധ്യമാകും.
ചിത്തിര: അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചതിനാൽ മേലധികാരിയോട് ആദരവു തോന്നും. അപര്യാപ്തതകൾ മനസ്സിലാക്കി ജീവിതം നയിക്കുന്ന ജീവിത പങ്കാളിയോട് ആദരവു തോന്നും.
ചോതി: സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുവാൻ സാധിച്ചതിനാൽ ആത്മാഭിമാനം തോന്നും. ആഭരണങ്ങൾ മാറ്റിവാങ്ങും.
വിശാഖം: സാഹചര്യങ്ങൾക്കനുസരിച്ചു ജീവിക്കുവാൻ തയാറായ ജീവിതപങ്കാളിയെ അനുമോദിക്കും. വിദേശ ഉദ്യോഗം ഉപേക്ഷിക്കും.
അനിഴം: വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂല സാഹചര്യങ്ങൾ വന്നുചേരും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കും.
തൃക്കേട്ട: പാരമ്പര്യ പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിച്ചു തുടങ്ങും. നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും.
മൂലം: അന്യദേശത്തു വസിക്കുന്നവർക്ക് മാസങ്ങളോളം മാതാപിതാക്കളെ ഒരുമിച്ചു താമസിപ്പിക്കുവാൻ സാധിക്കും. ആഗ്രഹ സാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും.
പൂരാടം: റോഡ് വികസനത്തിന് ഭൂമി വിട്ടുകൊടുക്കും. അപ്രധാനങ്ങളായ കാര്യങ്ങളിൽ ഇടപെടേണ്ട.
ഉത്രാടം: കുടുംബത്തിലോ, സഹപ്രവർത്തകർക്കിടയിലോ തർക്കമുണ്ടായാൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണു നല്ലത്. സമകാലിക സംഭവങ്ങളോടു പ്രതികരിക്കുന്നതിനാൽ പൊതുജനപ്രീതി നേടും.
തിരുവോണം: സമാന ചിന്താഗതിയിലുള്ളവരുമായി സൗഹൃദബന്ധത്തിലേർപ്പെടുവാനും പുതിയ കർമപദ്ധതികൾക്കു രൂപകൽപന ചെയ്യുവാനും സാധ്യതയുണ്ട്. സേവന മനഃസ്ഥിതിയോടു കൂടിയ പ്രവർത്തനങ്ങൾ സജ്ജന പ്രീതിക്കു വഴിയൊരുക്കും.
അവിട്ടം: വിട്ടുവീഴ്ചാ മനോഭാവത്താൽ ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രാർഥനകളും വഴിപാടുകളും നേർച്ചകളും നടത്തുവാനിടവരും.
ചതയം: കർമപഥങ്ങളിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ നിർദേശവും ഉപദേശവും തേടും. സമീപവാസികളുടെ ഉപദ്രവത്താൽ മാറി താമസിക്കും.
പൂരുരുട്ടാതി: വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കുന്നതിനാൽ സ്ഥാനക്കയറ്റമുണ്ടാകും. തൊഴിൽ മേഖലകളിൽ മാനസിക സംഘർഷത്തിനു കുറവു തോന്നും.
ഉത്തൃട്ടാതി: അർധസമ്മതത്തോടു കൂടി മാതാപിതാക്കൾ നിർദേശിക്കുന്ന വിഷയത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സമ്മതിക്കും. ആശയങ്ങൾ പ്രവൃത്തിപഥത്തിലെത്തിവാൻ അഹോരാത്രം പരിശ്രമിക്കേണ്ടി വരും.
രേവതി: വ്യവസായം വിൽപന ചെയ്ത് ഭൂമി ക്രയവിക്രയങ്ങളിൽ പണം മുടക്കും. സുഹൃത്തിന്റെ നിർദേശം സ്വീകരിച്ചു പ്രവർത്തിച്ചാൽ വൻ സാമ്പത്തിക നഷ്ടത്തിൽ നിന്നു രക്ഷപ്പെടും.