ADVERTISEMENT

വളരെ പരിചിതമായ രാജ്യമാണ് ഇന്തൊനീഷ്യ. ഇന്ത്യയുമായി സാംസ്‌കാരികമായി ബന്ധങ്ങൾ പുലർത്തുകയും പണ്ടുകാലത്ത് ചോളരാജാക്കൻമാരുമായി വാണിജ്യബന്ധത്തിലേർപ്പെടുകയുമൊക്കെ ചെയ്തിരുന്നു ഇന്തൊനീഷ്യൻ രാജവംശങ്ങൾ. പ്രബലമായ ശ്രീവിജയ സാമ്രാജ്യം ഇന്തൊനീഷ്യയിലെ പ്രശസ്ത സാമ്രാജ്യമായിരുന്നു. പ്രകൃതിപരമായും ധാരാളം പ്രത്യേകതകളുള്ള രാജ്യമാണ് ഇന്തൊനീഷ്യ.ഭൂമിയിലെ ഏറ്റവും വലിയ ദ്വീപസമൂഹമാണ് ഇന്തൊനീഷ്യ. ഇക്കാരണത്താലാണ് ലോകവ്യാപകമായി ഇന്തൊനീഷ്യ പ്രശസ്തമായതും. പതിനേഴായിരത്തോളം രാജ്യങ്ങൾ ഇന്തൊനീഷ്യൻ ദ്വീപസമൂഹത്തിൽ ഉൾപ്പെടുന്നു. ഇതിൽ മൂന്നിലൊന്നിൽ മാത്രമാണ് മനുഷ്യവാസമുള്ളത്. പല ദ്വീപുകൾക്കും ഇതുവരെ പേരിട്ടിട്ടു പോലുമില്ല. ലോകത്തിലെ ഏറ്റവും വലിയ പൂവ് സ്ഥിതി ചെയ്യുന്നത് ഇന്തൊനീഷ്യയിലാണ്. റഫ്‌ലേഷ്യ അർനോൾഡി എന്നാണ് ഇതിന്റെ പേര്.

indonesian-archipelago-natural-wonder1
Photo credit: t:fbxx / istock.com


രണ്ട് ടെക്ടോണിക് പ്ലേറ്റുകളുടെ കൂട്ടിമുട്ടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമായതിനാൽ ധാരാളം അഗ്നിപർവതങ്ങൾ ഇന്തൊനീഷ്യയിൽ സ്ഥിതി ചെയ്യുന്നുണ്ട്. നാനൂറോളം അഗ്നിപർവതങ്ങൾ ഇന്തൊനീഷ്യയിലുണ്ട്. ഇവയിൽ 127 എണ്ണം ഇപ്പോഴും വളരെ സജീവമാണ്. ജാവയാണ് ഇന്തൊനീഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള ദ്വീപ്. 14 കോടി ആളുകൾ ഇവിടെ ജീവിക്കുന്നു. 

ആഫ്രിക്കയ്ക്ക് പുറത്ത് കാണ്ടാമൃഗങ്ങളുള്ള സ്ഥലങ്ങളിലൊന്ന് ഇന്തൊനീഷ്യയാണ്. എന്നാൽ ഇവിടത്തെ ജാവൻ കാണ്ടാമൃഗങ്ങൾ കടുത്ത വംശനാശ ഭീഷണി നേരിടുന്നവയാണ്. ഇന്തൊനീഷ്യ ധാരാളം കയറ്റുമതികൾ നടത്തുന്ന രാജ്യമാണ്. തവളക്കാലുകളാണ് രാജ്യത്തു നിന്നുള്ള ഒരു പ്രധാന കയറ്റുമതി.  നാലായിരം ടണ്ണോളം തവളക്കാലുകൾ ഇന്തൊനീഷ്യയിൽ നിന്ന് കയറ്റുമതി ചെയ്യാറുണ്ട്. ലോകത്തെ ഏറ്റവും വലുപ്പമുള്ള പല്ലിവർഗമായ കൊമോഡോ ഡ്രാഗണും ഇന്തൊനീഷ്യയിലാണുള്ളത്. രാജ്യത്തിന്റെ ഭാഗമായുള്ള പാപ്പുവ ദ്വീപ് ജൈവവൈവിധ്യത്തിന്‌റെ അക്ഷയഖനിയാണ്. ഏകദേശം 200 തരം മരങ്ങളും 2300 തരം ഓർക്കിഡുകളും 600 തരം പക്ഷികളുമൊക്കെയുള്ളത് ഇതിന്റെ ചെറിയ ഉദാഹരണം മാത്രം.

English Summary:

Unusual, Interesting and Fun Facts About Indonesia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com