ബജറ്റ്: അവഗണനയിൽ പ്രതിഷേധിച്ച് പെൻഷനേഴ്സ് അസോ. ധർണ
Mail This Article
ആലപ്പുഴ ∙ സംസ്ഥാനത്തെ 6 ലക്ഷം വരുന്ന സർവീസ് പെൻഷൻകാരെയും കുടുംബ പെൻഷൻകാരെയും ബജറ്റ് അവഗണിച്ചെന്ന് ആരോപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി. കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പെൻഷൻകാർക്ക് ലഭിച്ചിരുന്ന ആനുകൂല്യംപോലും തടഞ്ഞുവയ്ക്കുന്ന സമീപനമാണ് പിണറായി സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ഷുക്കൂർ ആരോപിച്ചു. ജില്ലാ പ്രസിഡന്റ് സി.വി.ഗോപി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ.കുമാരദാസ്, ജില്ലാ സെക്രട്ടറി ബി.പ്രസന്നകുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.ജി.സാനന്ദൻ, സി.വിജയൻ, പ്രഫ.എ.മുഹമ്മദ് ഷരീഫ്, ബി.ഹരിഹരൻ നായർ, പി.മേഘനാഥ്, പി.വി.ശ്യാമപ്രസാദ്, ജില്ലാ ട്രഷറർ ഡി.ബാബു, വനിതാഫോറം ജില്ലാ പ്രസിഡന്റ് എൽ.ലതാകുമാരി, എ.എ.ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ചിന് നെടുമുടി ഹരികുമാർ, എ.സലീം, പി.കൃഷ്ണകുമാർ, കണിച്ചേരി മുരളി, കാച്ചേത്തറ രവീന്ദ്രൻ, പ്രഫ.ചന്ദ്രശേഖരപ്പിള്ള, ജി.മോഹനൻ പിള്ള, സി.മോനച്ചൻ, പി.പി.ജയിംസ് തുടങ്ങിയവർ നേതൃത്വം നൽകി.