ADVERTISEMENT

ചേർത്തല∙ ദേശീയപതാക ഉയർത്തിയും മധുരപലഹാരം വിതരണം ചെയ്തും നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം.  എക്സ് സർവീസ്മെൻ അസോസിയേഷൻ ചേർത്തല യുദ്ധസ്മാരകത്തിൽ  ദേശീയ പതാക ഉയർത്തി. സുശീലൻ, ശശിക്കുട്ടൻ, ഉണ്ണിക്കൃഷ്ണൻ,  ഭക്തവാത്സലൻ, ജി.നാരായണൻ, എം.എസ്. സിജു, ഐ.എസ്. മഹേശൻ പിള്ള, ബാബു, കരുണാകരൻപിള്ള, കെ.സി. ആന്റണി, രാമചന്ദ്രൻ പിള്ള, ആർ.സി.പണിക്കർ തുടങ്ങിയവർ നേതൃത്വം നൽകി.

ടീം ചേർത്തല ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി  മിനി മാരത്തൺ സംഘടിപ്പിച്ചു.  മരുത്തോർവട്ടം മാക്കി കവലയിൽ ചേർത്തല എക്സൈസ് ഇൻസ്പെക്ടർ വി.ജെ.റോയി ഉദ്ഘാടനം ചെയ്തു. ട്രാവൻകൂർ കൊക്കോടഫ്റ്റ് എംഡി മഹാദേവൻ പവിത്രൻ ഫ്ലാഗ് ഓഫ് ചെയ്തു.സമാപനവും സമ്മാനദാനവും നഗരസഭ  അധ്യക്ഷ ഷേർളി ഭാർഗവൻ നിർവഹിച്ചു. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. രഞ്ജിത്ത്, കൗൺസിലർമാരായ, അനൂപ്,  പി. ഉണ്ണിക്കൃഷ്ണൻ, എ. അജി, ആശാ മുകേഷ് പ്രസംഗിച്ചു.

ആർ.എസ്.ശശികുമാർ, ജി.ഹരിദാസ്, വി.വൈ.അൻസാരി, ടി.എസ്.അജി, കെ.വി.സിഞ്ജു, കെ.രാജേഷ് എന്നിവർ നേതൃത്വം നൽകി. ചേർത്തല നഗരസഭാധ്യക്ഷ  ഷേർളി ഭാർഗവൻ ദേശീയപതാക ഉയർത്തി. തുടർന്ന്   സ്വാതന്ത്ര്യ സമരസേനാനികളുടെ സ്മാരകത്തിനു മുന്നിൽ പുഷ്പാർച്ചനയും നടത്തി. വൈസ് പ്രസിഡന്റ് ടി.എസ്. അജയകുമാർ മറ്റു കൗൺസിലർമാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കോൺഗ്രസ് വയലാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭവനിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് വി.എൻ.അജയൻ പതാക ഉയർത്തി സ്വാതന്ത്ര്യദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.കെ.ഷെരീഫ് അധ്യക്ഷനായി. നേതാക്കളായ എ.പി.ലാലൻ, എൻ.ഒ.ഔസേഫ്, കെ.പുരുഷൻ, എ.സി.മാത്യൂ, എൻ.ജി. കാർത്തികേയൻ, പി.എം. കാർത്തികേയൻ, പി.വിനോദ്, പി.എസ്.മുരളി  തുടങ്ങിയവർ പങ്കെടുത്തു.

ചേർത്തല തെക്ക് വി സുഹൃത് സമിതി സ്വാതന്ത്ര്യദിന സന്ദേശ റാലി നടത്തി. വിമുക്തഭടൻ മഹേഷ് ദാസ് ഫ്ലാഗ് ഒ‌ാഫ് ചെയ്തു.ഗാന്ധിസ്മാരക സേവാകേന്ദ്രം പ്രസിഡന്റ്  രവി പാലത്തുങ്കൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാജു പള്ളിപ്പറമ്പിൽ, മേബിൾ ജോൺകുട്ടി,  പ്രേംജിത്‌ലാൽ, മോഹനൻ മണ്ണാശേരി, കെ.വി.രാജേഷ്, ഷിബു എന്നിവർ നേതൃത്വം നൽകി. ചേർത്തല ബി.ആർ.സി  സ്വാതന്ത്ര്യദിനാഘോഷം നടത്തി. കോ ഒ‌ാർഡിനേറ്റർ പി.സി.സൽമോൻ പതാക ഉയർത്തി. അധ്യാപകരായ ജിഷ, മനു, ജിനീഷ്, ലക്ഷ്മി തുടങ്ങിയവരും വിദ്യാർഥികളും പങ്കെടുത്തു. 

ചേർത്തല കുറുപ്പംകുളങ്ങര ശ്രീശങ്കര ഇംഗ്ല‌ിഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷവും സ്കൂൾ ബാൻഡ് മേളത്തിന്റെ ഉദ്ഘാടനവും സൈക്കിൾ റാലിയും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ യു.സുരേഷ് കുമാർ പതാക ഉയർത്തി. സ്കൂൾ മാനേജർ പി.കെ.ചന്ദ്രമോഹൻ സന്ദേശം നൽകി. ഡി. സേതുമാധവൻ, എൻ. മഹാദേവൻ, പി.രാധാകൃഷ്ണൻ, വാസുദേവക്കുറുപ്പ്, എം.ജി.പ്രദീപ്, ഡി.ദീപക് തുടങ്ങിയവർ നേതൃത്വം നൽകി. 

തൃപ്പുരക്കുളങ്ങര 1611 നമ്പർ പുളിയംകോട്ട് ഭാഗം എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. കരയോഗം പ്രസി‍ഡന്റ് പി.കെ. ചന്ദ്രമോഹൻ പതാക ഉയർത്തി. കളവംകോടം കരപ്പുറം മിഷൻ യുപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് എൻ.എസ്. രംജി പതാക ഉയർത്തി. എച്ച്എം പി.എസ്. സന്ധ്യ സന്ദേശം നൽകി.  ചേർത്തല മുട്ടം സെന്റ് മേരീസ് പാരിഷ് ഫാമിലി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ക്വിസ് സംഘടിപ്പിച്ചു.

ഫാ. ആന്റോ ചേരാംതുരുത്തി അധ്യക്ഷത വഹിച്ചു. എൽഡിസി റാങ്ക് ജേതാവ് ആന്റണി ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സാബുജോൺ പാലയ്ക്കൽ, ബാബു മുല്ലപ്പള്ളി, എം.ജെ. ആന്റണി, സി.ഡി. രാജു, സാജു തോമസ്, മനോജ് ജോസഫ് എന്നിവർ നേതൃത്വം നൽകി. ചേർത്തല താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഓഫിസർ എ.അജ്മൽ പതാക ഉയർത്തി. ഡോ.എം. പ്രവീൺ, ഡോ.പി. വിജയകുമാർ, ഡോ. ബിജു മോഹൻ, ഡോ. നിർമൽ രാജ്, ഡോ.കെ.എസ്.ബിനു, ഡോ.അമ്പിളി, ഡോ. ഖദീജ ജുംമ്ന, ഡപ്യുട്ടി നഴ്സിങ് സൂപ്രണ്ട് കെ. ഇന്ദിര തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com