ADVERTISEMENT

കുട്ടനാട് ∙ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കൈനകരിയിൽ വ്യാപക നാശം. കൈനകരി പഞ്ചായത്ത് വിവിധ ഭാഗങ്ങളിൽ മരം വീണും മറ്റും ഒട്ടനവധി വീടുകൾ ഭാഗികമായും പൂർണമായും തകർന്നു. വാഴ ഉൾപ്പെടെയുള്ള കരകൃഷികളും നശിച്ചു.കൈനകരി പഞ്ചായത്ത് 3–ാം വാർഡിൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ മംഗലത്തുചിറ സി.ജി.വിശ്വനാഥൻ, റേഷൻ വ്യാപാരി വിജയരാജ് മുടവൻത്തറ, 4–ാം വാർഡിലെ സോദരൻ, സുധാകരൻ കടുംബിശേരി, പി.ജെ.കുഞ്ഞുമോൻ കണിച്ചേരിച്ചിറ, ചിന്മയൻ പോങ്ങാൻതറച്ചിറ, രാജമ്മ ദാമോദരൻ പോങ്ങാന്തറച്ചിറ, ഷൈബി ഉമേഷ് ഭവൻ, പ്രസന്നൻ ബ്ലാങ്കയിൽചിറ, ബിജു പുല്ലുകാരൻചിറ, നാഗേന്ദ്രൻ നാഗേന്ദ്ര ആലയം, വൈദേഹി പ്രതീഷ് ഭവൻ, 2–ാം വാർഡിൽ രാജു രാഖിഭവൻ, ചന്ദ്രമതി സഞ്ജീവനി, കുഞ്ഞുമോൾ ഉമ്പിക്കാരം, 14–ാം വാർഡിൽ അജിമോൻ കായിത്തറ എന്നിവരുടെ വീടുകൾക്കാണു നാശമുണ്ടായത്.

4–ാം വാർഡിൽ മണിയൻ പറത്തറച്ചിറയുടെ വീട്ടിലെ ശുചിമുറി തകർന്നു. വീടിനു മുകളിലേക്കു തെങ്ങു വീണതോടെ ഓടുകൾ തകർന്നുവീണു മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.ജി.വിശ്വഭരന്റെ ഭാര്യയ്ക്കും സഹോദരിക്കും പരുക്കേറ്റു.  ഇരുവരും ചികിത്സ തേടി. സുരേഷ് ബ്ലാങ്കൽ, പി.ജി.കാർത്തികേയൻ പുത്തൻപറമ്പുചിറ, പുരുഷൻ പുല്ലുകാരൻചിറ, ഉദയപ്പൻ കല്യാണി നിലയം, അപ്പുക്കുട്ടൻ പുതുപ്പറമ്പുചിറ, രാജു പുതുപ്പറമ്പുചിറ എന്നിവരുടെ കരക്കൃഷിയാണു വ്യാപകമായി നശിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com