ആലപ്പുഴ ജില്ലയിൽ ഇന്ന് (17-04-2023); അറിയാൻ, ഓർക്കാൻ
Mail This Article
സായ് കേന്ദ്രത്തിൽ റോവിങ് സിലക്‌ഷൻ ട്രയൽസ് 18നും 19നും
ആലപ്പുഴ∙ പുന്നമട സായ് കേന്ദ്രത്തിൽ 2024–25 അധ്യയന വർഷത്തേക്കുള്ള റോവിങ് സിലക്‌ഷൻ ട്രയൽസ് 18നും 19നും നടക്കും. 2005 മുതൽ 2008 വരെ ജനിച്ചവർക്കാണ് അവസരം. റജിസ്ട്രേഷൻ സൗജന്യമാണ്. സ്പോർട്സ് കിറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മൂന്നു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം. 9030576168.
മെഗാ ജോബ് ഫെയർ 20ന്
ചെങ്ങന്നൂർ ∙ കൊഴുവല്ലൂർ മൗണ്ട് സിയോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, റിക്രൂട്മെന്റ് ഹബ് എന്നിവയുടെ നേതൃത്വത്തിൽ മെഗാ തൊഴിൽ മേള 20നു രാവിലെ 9 മുതൽ നടക്കും. വിവിധ മേഖലകളിലെ ഇരുപതിലേറെ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ 18 നും 35 നും മധ്യേ പ്രായമുള്ള, എസ്എസ്എൽസി മുതൽ ബിരുദാനന്തര ബിരുദം (ആർട്സ് ആൻഡ് സയൻസ്, പ്രഫഷനൽ, മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിങ്) വരെ യോഗ്യതയുള്ളവർക്കു പങ്കെടുക്കാമെന്നു പ്രിൻസിപ്പൽ ഡോ. കെ.മാത്യു, വൈസ് പ്രിൻസിപ്പൽ വി.ആർ.അഭിജിത്ത്, എംബിഎ വിഭാഗം എച്ച്ഒഡി സുബോധ് ജി.കൃഷ്ണ, പ്ലേസ്മെന്റ് ഓഫിസർ എച്ച്.നിതുൽ ദാസ്, അസിസ്റ്റന്റ് പ്ലേസ്മെന്റ് ഓഫിസർ വിധു എസ്.നായർ എന്നിവർ അറിയിച്ചു. 9188951191, 9188951192.
തെങ്ങിൻ തൈ വിതരണം
മാന്നാർ ∙ പഞ്ചായത്ത് കൃഷിഭവന്റെ പരിധിയിലുള്ള കർഷകർക്ക് പത്താമുദായത്തിനു നടുന്നതിനായി കോക്കനട്ട് കൗൺസിൽ പദ്ധതി പ്രകാരം 50 ശതമാനം സബ്സിഡി നിരക്കിൽ തെങ്ങിൻ തൈകൾ വിതരണത്തിന്. 50 രൂപയ്ക്കു ലഭിക്കും. തിരുവൻവണ്ടൂർ ∙ പത്താമുദയത്തോടനുബന്ധിച്ച്, ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള നല്ലയിനം നാടൻ തെങ്ങിൻ തൈകൾ കൃഷിഭവനിൽ ലഭ്യമാണ്. വില ഒന്നിന് 50 രൂപ.