ADVERTISEMENT

ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും 24ന്
ആലപ്പുഴ ∙ പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജിയിൽ 2024-2026 വർഷത്തേക്കുള്ള ഫുൾടൈം എംബിഎ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി 24ന് രാവിലെ 10ന് ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും നടത്തും. 50% മാർക്ക് നേടി ഡിഗ്രി പാസായവർക്കും (എസ്‌സി/എസ്ടിക്ക് 40% മാർക്ക്, എസ്ഇബിസി/ഒബിസിക്ക് 48% മാർക്ക്), അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും, കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ് ഉള്ളവർക്കും അതിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും പങ്കെടുക്കാം. 9946488075, 0477-2267602 

കബഡി ടൂർണമെന്റ്  ഇന്നുമുതൽ 
മാന്നാർ ∙ പാവുക്കര ന്യു യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ വാർഷികവും കബഡി ടൂർണമെന്റും ഇന്നുമുതൽ 21 വരെ നടക്കും. ഇന്ന് 10ന് കായിക മത്സരങ്ങൾ, 7ന് ഷട്ടിൽ ടൂർണമെന്റ് , 7ന് കലാമത്സരങ്ങൾ, 8ന് സിനിമാറ്റിക് ഡാൻസ്. നാളെ 11ന് കബഡി ടൂർണമെന്റ്, 21ന് 6ന് സാംസ്കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് അബ്ദുൽ മുത്തലിഫ് അധ്യക്ഷത വഹിക്കും. 8.30ന് കെപിഎസിയുടെ നാടകം മുടിയനായ പുത്രൻ.

ആയുർവേദ ക്യാംപ് ഇന്ന്
മുതുകുളം∙ഹരിപ്പാട് മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സാന്ത്വനം അങ്കണത്തിൽ ഇന്ന് ആയുർവേദ മെഡിക്കൽ ക്യാംപ് നടത്തുമെന്ന് സംഘാടകർ അറിയിച്ചു.റിട്ട. ചീഫ് മെഡിക്കൽ ഓഫിസർ ഡോ.ഗംഗ ക്യാംപ് ഉദ്ഘാടനം ചെയ്യും. ഫോൺ– 0479 2401085.

പ്രോവിഡന്റ് ഫണ്ട് ജനസമ്പർക്ക പരിപാടി 29ന്
ആലപ്പുഴ ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പിഎഫ് നിങ്ങളുടെ അരികെ എന്ന പേരിലുള്ള ജനസമ്പർക്ക പരിപാടി 29ന് പുന്നപ്ര കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനിൽ രാവിലെ 10 മുതൽ നടക്കും. തൊഴിൽ ഉടമകൾ/ തൊഴിലാളികൾ/ പെൻഷനേഴ്സ് തുടങ്ങിയവരുടെ സംശയങ്ങൾക്കും പരാതികളുടെ പരിഹാരത്തിനും അവസരമുണ്ട്. ഇപിഎഫ് സംബന്ധമായ അപേക്ഷകൾ/ പരാതികൾ do.alappuzha@epfindia.gov.in എന്ന ഇമെയിൽ വഴിയോ കല്ലുപാലത്തിനു സമീപമുള്ള ജില്ലാ ഓഫിസിൽ നേരിട്ടോ 23ന് മുൻപ് സമർപ്പിക്കണം. 9446036213. 

തയ്ക്വാൻഡോ ക്ലാസുകൾ
ആലപ്പുഴ ∙ അത്യാധുനിക പരിശീലന സൗകര്യങ്ങളിൽ മികച്ച പരിശീലകരെ അണിനിരത്തി ആലപ്പുഴ വൈഎംസിഎയിൽ തയ്ക്വാൻഡോ ക്ലാസുകൾ തുടരുന്നു. 8281228328, 0477 2262313. 

സ്പോർട്സ് ക്ലബ് വാർഷികം 
മാന്നാർ ∙ പാവുക്കര ന്യു യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ വാർഷികവും കബഡി ടൂർണമെന്റും ഇന്നുമുതൽ 21 വരെ നടക്കും. ഇന്ന് 10ന് കായിക മത്സരങ്ങൾ, 7ന് ഷട്ടിൽ ടൂർണമെന്റ് , 7ന് കലാമത്സരങ്ങൾ, 8ന് സിനിമാറ്റിക് ഡാൻസ്. നാളെ 11ന് കബഡി ടൂർണമെന്റ് തുടങ്ങിയവ നടക്കും

യോഗം 21ന്
ആലപ്പുഴ ∙ എൻ‌ഡിപി പുനഃസംഘടനാ യോഗം 21ന് രാവിലെ 10.30ന് അമ്പലപ്പുഴ രാമ മന്ദിർ ടൂറിസ്റ്റ് ഹോമിൽ നടക്കും. 9446193734. 

കർണാടക സ്പീക്കർ നാളെ ഹാശിമിയ്യ സന്ദർശിക്കും
ആലപ്പുഴ ∙ കർണാടക നിയമസഭ സ്പീക്കർ യു.ടി.ഖാദർ ഉള്ളാൾ നാളെ രാവിലെ 11ന് ഹാശിമിയ്യ സന്ദർശിക്കും. ഹാശിമിയ്യ ഒരുക്കുന്ന സ്വീകരണ യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നതെന്നു ജനറൽ സെക്രട്ടറി പി.കെ.ബാദുഷ സഖാഫി അറിയിച്ചു. 

പുനഃപ്രതിഷ്ഠാ വാർഷികം
അരീക്കര ∙ പുത്തൻവീട് ദേവീക്ഷേത്ര പുന:പ്രതിഷ്ഠാ വാർഷികവും ഫാമിലി ട്രസ്റ്റ് വാർഷികവും 21, 23 തീയതികളിൽ നടക്കും. 21ന് അഷ്ടദ്രവ്യ ഗണപതി ഹോമം, കലശാഭിഷേകം, സോപാന സംഗീതം അന്നദാനം, 23ന് രാവിലെ 7 മുതൽ പറയിടീൽ, കാവിൽ നൂറും പാലും, 9.30ന് വാർഷിക പൊതുയോഗം, ഉച്ചയ്ക്ക് അന്നദാനം, എന്നിവ നടക്കും.

ലവൽക്രോസ് ഗേറ്റ് അടച്ചിടും
മാവേലിക്കര ∙ അറ്റകുറ്റപ്പണികൾക്കായി പുതിയകാവ് മഞ്ഞാടി റെയിൽവേ ലവൽക്രോസ് ഗേറ്റ് ഇന്നു വൈകിട്ട് 6 മുതൽ 23നു രാവിലെ 6 വരെ അടച്ചിടും.

വൈദ്യുതി മുടക്കം
മുഹമ്മ ∙ ഗുരുദേവ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 3 വരെയും മനയത്ത്ശേരി ട്രാൻസ്ഫോമർ പരിധിയിൽ വൈകിട്ട് 3 മുതൽ 6 വരെയും വൈദ്യുതി മുടങ്ങും.

ആലപ്പുഴ ∙ ടൗൺ സെക്‌ഷനിലെ സീതാസ്, ഇൻകംടാക്സ്, നിസാ ടവർ, ബാലഭവൻ, മിഡാസ്, നഴ്സിങ് ഹോസ്റ്റൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 8.30 മുതൽ 2 വരെയും പഴവങ്ങാടി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8.30 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.

അമ്പലപ്പുഴ ∙ നിയാസ്, ഹാർബർ, മാത്തേരി, കുരുട്ടൂർ, ഒറ്റപ്പന, കുരുട്ടൂർ നോർത്ത്, മലയിൽകുന്ന്, പുന്തല പമ്പ് ഹൗസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

പുന്നപ്ര ∙എസ്പിബി, കപ്പക്കട, ആസ്പിൻവാൾ, വാടയ്ക്കൽ, മരോട്ടിപ്പറമ്പ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com