ADVERTISEMENT

ഹരിപ്പാട്  ∙ റോഡിൽ  കുഴഞ്ഞു വീണ് അബോധാവസ്ഥയിലായ അതിഥി തൊഴിലാളിക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ രക്ഷകനായി. ദേശീയ പാതയിൽ നാരകത്തറ പാലത്തിന് സമീപം കുഴഞ്ഞ് വീണ് അബോധാവസ്ഥയിൽ കിടന്ന മധ്യപ്രദേശ് സ്വദേശിയായ സന്ദീപ് കുമാറിനെയാണ്  ഹരിപ്പാട് നിയോജക മണ്ഡലത്തിൽ സർവൈലൻസ് സ്ക്വാഡ് ചാർജ് ഓഫിസർ ആർ.രാജേഷിന്റെ നേതൃത്വത്തിൽ ഹൃദയ–ശ്വാസ പുനരുജ്ജീവന പ്രക്രിയ നൽകി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

തദ്ദേശ സ്വയംഭരണ വകുപ്പ് ആലപ്പുഴ ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫിസിലെ ജൂനിയർ സൂപ്രണ്ടായ രാജേഷ് സിവിൽ ഡിഫൻസ് വൊളന്റിയറുമാണ്. ആർ.രാജേഷിനെ കൂടാതെ കാർത്തികപ്പള്ളി കൃഷി ഭവനിലെ കൃഷി അസിസ്റ്റൻറ് ശരത്ചന്ദ്രൻ, കുമാരപുരം പഞ്ചായത്ത് ഓഫിസിലെ സജിത്, ഇന്ദു പ്രേമ ധരപ്രകാശ് എന്നിവരും സർവൈലൻസ് സ്ക്വാഡിൽ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com