ADVERTISEMENT

ആലപ്പുഴ ∙ ടാർ ഉരുകി ഉയർന്ന മുഴകളും മെറ്റൽ ഇളകിയ കുഴികളും വഴിവിളക്കുകളിൽ 75 ശതമാനവും തെളിയാത്തതും കാരണം ആലപ്പുഴ ബൈപാസിലെ വാഹനയാത്ര അപകട ഭീഷണിയിൽ. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ രാത്രി ഇരുചക്രവാഹനങ്ങളുടെ നാല് അപകടങ്ങളുണ്ടായി. ഭാഗ്യം കൊണ്ടുമാത്രം നിസ്സാര പരുക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടു. വിലപിടിപ്പുള്ള ബൈക്കുകൾ തകർന്നു.

വഴിവിളക്കുകൾ തെളിയാത്ത മാളികമുക്ക്, കുതിരപ്പന്തി ഭാഗങ്ങളിലെ ബൈപാസിൽ ആയിരുന്നു അപകടങ്ങൾ. ടാർ ഉരുകി ഉയർന്ന മുഴകളിൽ ഇരുചക്ര വാഹനങ്ങൾ ഇടിക്കുകയും കുഴികളിൽ വീഴുകയും ചെയ്തു. ബൈപാസിൽ റോഡ് സുരക്ഷ ഉറപ്പാക്കുമെന്ന് സർക്കാർ പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ലെന്ന് ഇതുവഴിയുള്ള സ്ഥിരം യാത്രക്കാർ പറയുന്നു. ഹാലജൻ ബൾബുകൾ സ്ഥാപിച്ച ശേഷം കഴിഞ്ഞ മൂന്നുനാലു മാസങ്ങളായി അവയിൽ 75 ശതമാനവും തെളിയുന്നില്ല.

വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനും മറ്റുമായി നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്നു പറഞ്ഞിട്ടും നടപ്പായില്ല. ടാറും മെറ്റലും ഇളകി കുറെ കുഴികൾ രൂപപ്പെട്ടു. ടാർ ഉരുകി നിരവധി മുഴകളും ബീമുകൾ തമ്മിൽ യോജിക്കുന്ന ഭാഗങ്ങളിൽ വിടവുകളും കാണാം. അപകടങ്ങളെ തുടർന്നു ബൈപാസിൽ കിടക്കുന്ന വാഹന ഭാഗങ്ങളും മണലും നീക്കം ചെയ്യുന്നതോടൊപ്പം സമയാസമയങ്ങളിൽ ബൈപാസിന്റെ കേടുപാടുകളും സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കണം.

പക്ഷേ, പല തവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. ഈ നില തുടർന്നാൽ ബൈപാസിലെ സുരക്ഷയ്ക്ക് വെല്ലുവിളി ആകുമെന്നു ബൈപാസ് സുരക്ഷാ ജോലിയിൽ ഏർപ്പെട്ടിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary:

Alappuzha Bypass Safety Crisis: Unlit Traffic Lights and Hazardous Roads Incite Urgent Call for Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com