ADVERTISEMENT

ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചരണം: മത്സരങ്ങൾ ഇന്ന് 
വള്ളികുന്നം ∙ വിദ്യാധിരാജ ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി ഇന്ന് വിദ്യാർഥികളുടെ ഉപന്യാസം, പ്രസംഗം, ചിത്രരചന, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടക്കും. അടുത്ത മാസം 8 വരെ നടക്കുന്ന നങ്ങാദേവി വിദ്യാധിരാജ സഹസ്രനാമ ശതകോടി സമൂഹാർച്ചന വിദ്യാധിരാജപുരത്ത് നടന്ന് വരുന്നു.. 8 വരെ ഗണപതിഹോമവും ഗുരുപൂജയും സർവസിദ്ധി അർച്ചനയും പ്രഭാഷണവും നടക്കും .

7 ന് 9.30ന് നടക്കുന്ന ജീവകാരുണ്യ ദർശന സദസ്സ് മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻനായർ ഉദ്ഘാടനം ചെയ്യും.  ഡോ. ഡി.എം.വാസുദേവൻ അധ്യക്ഷത വഹിക്കും. വൈകിട്ട് 5 ന് ചട്ടമ്പിസ്വാമിയുടെ പൂർണകായ പ്രതിമയുടെ അനാഛാദനവും സമാധി ശതാബ്ദി സമ്മേളന ഉദ്ഘാടനവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. അവസാന ദിവസമായ 8 ന് 5ന് ഗുരുപൂജ, 5.45ന് സഹസ്രനാമാർച്ചന, 12ന് പ്രഭാഷണം, 1ന് അന്നപ്രസാദം, 3ന് ശതകോടി സഹസ്രനാമാർച്ചന സമാപനം, 3.30ന് മഹാസമാധി പൂജ, 5ന് കഥാപ്രസംഗം തുടങ്ങിയവ നടക്കും.

 വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ പാതിരപ്പള്ളി സെക്‌ഷന്റെ കീഴിൽ വരുന്ന എൻ.സി ജോൺ, മഞ്ഞില, ഹോണ്ട, പ്രൊവിഡൻസ്, പൂങ്കാവ് ജംക്‌ഷൻ, കളത്തിൽ, അപ്സര, കാറ്റാടി, നൈറ്റ്സോൾ, പൊന്നുപിള്ള എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.
∙നോർത്ത് ഇലക്ട്രിക്കൽ സെഷന് കീഴിൽ വരുന്ന കാസിയ, പാലത്തണൽ, തുമ്പോളി ബണ്ട്, കാർത്യായനി, എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ നിയാസ്, പൊലീസ് സ്റ്റേഷൻ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ  ഇന്ന് 9 മുതൽ  6 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com