ADVERTISEMENT

കായംകുളം ∙ 103–ാം വയസ്സിലും തളരാത്ത ജനാധിപത്യബോധവുമായി സ്വാതന്ത്ര്യസമരസേനാനി കെ.എ.ബെക്കർ വോട്ട് രേഖപ്പെടുത്തി. പുള്ളിക്കണക്ക് 86 ാം നമ്പർ ബൂത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12 നാണ് വോട്ട് ചെയ്തത്. 1948 മുതൽ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിന്റെ ഓർമകൾ ബെക്കർ അയവിറക്കി.മകൻ മുബാറക്ക് ബെക്കർ, ചെറുമകൻ ഫാത്തിഹ് ലുഖ്മാൻ എന്നിവർക്കൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. സ്വാതന്ത്ര്യ സമര കാലം മുതൽ പൊതുപ്രവർത്തനത്തിൽ സജീവമായിരുന്ന ബെക്കർ കായംകുളം നഗരസഭ മുൻ കൗൺസിലറുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com