ADVERTISEMENT

ആലപ്പുഴ ∙ കായൽ മേഖലയിലെ താമസക്കാർ ഇത്തവണയും വള്ളത്തിലും ബോട്ടിലും കയറി ആവേശത്തോടെ വോട്ട് ചെയ്യാനെത്തി. കിലോമീറ്ററുകൾ കാൽനടയായി വോട്ട് രേഖപ്പെടുത്താൻ വന്നവരുണ്ട്. നെഹ്റു ട്രോഫി വാർഡിലെ 178, 179 ബൂത്തുകളിൽ വോട്ട് ചെയ്യാൻ കായലിന്റെ പുറംബണ്ടിലൂടെ രാവിലെ മുതൽ ആളുകൾ വന്നുകൊണ്ടിരുന്നു.

‘അഴീക്കൽ പാടശേഖരത്തെ താമസ സ്ഥലത്തുനിന്നും കുറെ ദൂരം നടന്നു. പിന്നെ മകൾക്കൊപ്പം വള്ളത്തിൽ വന്നു. ഇങ്ങനെ വള്ളത്തിൽ പോയി എത്ര തവണ വോട്ട് ചെയ്തിട്ടുണ്ടെന്ന് ഓർമയില്ല. വോട്ട് ചെയ്യാതിരിക്കാനും കഴിയില്ല’ നെഹ്റു ട്രോഫി വാർഡിൽ അഴീക്കൽ സുധാലയത്തിൽ സ്വയംപ്രഭ (86) പറഞ്ഞു.

പതിനഞ്ചോളം പേർക്കൊപ്പം വള്ളത്തിലാണ് വോട്ട് ചെയ്യാൻ വന്നതെന്ന് തയ്യിൽച്ചിറയിൽ സിന്ധു പറഞ്ഞു. അര കിലോമീറ്റർ നടന്നാൽ മതിയെങ്കിലും പാലത്തിൽ കയറിയ ശേഷം കൊച്ചുവള്ളത്തിൽ വേണം പോളിങ് സ്റ്റേഷനിൽ എത്തിച്ചേരാനെന്ന് പുന്നമടക്കായലിന്റെ കിഴക്ക് എട്ടേക്കറിലെ ആൾക്കാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com