തർക്കമില്ലാതെ ‘ഇരട്ട’ വോട്ട്
Mail This Article
നീർക്കുന്നം ∙ ശ്രീദേവി വിലാസം ഗവ. യുപിഎസിലെ ബൂത്തിൽ രാവിലെ ഒരു ‘ഇരട്ട’ വോട്ട് നടന്നു. അതും കന്നിവോട്ട്. നീർക്കുന്നം ഗീത ഭവനത്തിൽ ബാബുരാജിന്റെയും മിനിമോളുടെയും മക്കളായ ഗൗരിലക്ഷ്മി, ഗൗരി പാർവതി എന്നീ ഇരട്ടകളാണ് ആദ്യ വോട്ട് ചെയ്യാനെത്തിയത്. ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുന്നതിന്റെ ത്രിൽ രണ്ടുപേർക്കും ഉണ്ടായിരുന്നു.
മാതാപിതാക്കളോടൊപ്പമായിരുന്നു വോട്ട് ചെയ്യാനുള്ള വരവ്. രണ്ടുപേരും പ്ലസ് ടു പരീക്ഷ കഴിഞ്ഞു നീറ്റ് പരീക്ഷയെഴുതാനുള്ള തയാറെടുപ്പിലാണ്. നൃത്തം രണ്ടുപേരുടെയും തപസ്യയും. ഗൗരി ട്വിൻസ് എന്ന പേരിൽ യൂട്യൂബ് ചാനലുണ്ട്. രണ്ടുപേരും പഠനത്തിനും നൃത്തത്തിനുമൊപ്പം രാഷ്ട്രീയവും മറ്റും നന്നായി ശ്രദ്ധിക്കുമെന്നു ബാബുരാജ് പറഞ്ഞു. ആലപ്പുഴ പൊലീസ് ക്യാംപിൽ എസ്ഐയാണു ബാബുരാജ്. മിനിമോൾ കാക്കാഴം അൽ അമീൻ സെൻട്രൽ സ്കൂൾ അധ്യാപിക.