ADVERTISEMENT

ആലപ്പുഴ∙ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നു പ്രഖ്യാപിച്ച പക്ഷികളുടെ മാംസത്തിന്റെയും മറ്റ് ഉൽപന്നങ്ങളുടെയും നിരോധനം വ്യാപകമായി ലംഘിക്കുന്നതായി ഭക്ഷ്യസുരക്ഷ‌ാ വകുപ്പ്.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണു പല സ്ഥാപനങ്ങളിലും കോഴി, താറാവ് മാംസ വിഭവങ്ങളും മറ്റ് ഉൽപന്നങ്ങളും വിപണനം നടത്തുന്നതായി കണ്ടെത്തിയത്. ഹോട്ടലുകൾ, കേറ്ററിങ് സ്ഥാപനങ്ങൾ, ബേക്കറികൾ, തട്ടുകടകൾ, മാംസ വിൽപന കേന്ദ്രങ്ങൾ, മുട്ടക്കടകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്നും നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങളിലെ സ്ഥാപനങ്ങളിൽ പക്ഷി മാംസമോ ഉൽപന്നങ്ങളോ കണ്ടെത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ വൈ.ജെ. സുബിമോൾ പറഞ്ഞു.

അമ്പലപ്പുഴ വടക്ക്, തകഴി, എടത്വ എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നു കുട്ടനാട് നിയോജക മണ്ഡലം, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുറക്കാട്, തൃക്കുന്നപ്പുഴ, ചെറുതന, കുമാരപുരം, കരുവാറ്റ, കാർത്തികപ്പള്ളി, ചെന്നിത്തല, മാന്നാർ, പള്ളിപ്പാട് പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിലുമാണു പക്ഷി മാംസവും ഉൽപന്നങ്ങളും സംഭരിക്കുന്നതും വിപണനം നടത്തുന്നതും നിരോധിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com