എംഎൽസി: 5 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി
Mail This Article
ബെംഗളൂരു∙ കർണാടക നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ 5 സീറ്റുകളിലെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അമർനാഥ് പാട്ടീൽ (നോർത്ത് ഈസ്റ്റ് ഗ്രാജ്വേറ്റ്സ്), ധനഞ്ചയ് സർജി (സൗത്ത് വെസ്റ്റ് ഗ്രാജ്വേറ്റ്സ്), എ.ദേവെഗൗഡ (ബാംഗ്ലൂർ ഗ്രാജ്വേറ്റ്സ്), വൈ.എ.നാരായണസ്വാമി (സൗത്ത് ഈസ്റ്റ് ടീച്ചേഴ്സ്), ഇ.സി.നിങ്കരാജു (സൗത്ത് ടീച്ചേഴ്സ്) എന്നിവരാണ് സ്ഥാനാർഥികൾ. 6 സീറ്റുകളിൽ ജൂൺ 3നാണ് വോട്ടെടുപ്പ്. സൗത്ത് വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലം സഖ്യകക്ഷിയായ ജനതാദളിനായി മാറ്റിവച്ചു.
2018ലെ തിരഞ്ഞെടുപ്പിൽ ബിജെപി–3, ദൾ–2, കോൺഗ്രസ്–1 എന്നിങ്ങനെ സീറ്റുകളിലാണ് വിജയിച്ചത്. ദളിന്റെ സിറ്റിങ് സീറ്റായ സൗത്ത് ടീച്ചേഴ്സ് ബിജെപി ഏറ്റെടുത്തു. ദൾ എംഎൽസിയായിരുന്ന മരിത്തിബെ ഗൗഡ കോൺഗ്രസിൽ ചേർന്നതോടെയാണിത്.കോൺഗ്രസ് 6 സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 16. ജൂൺ 6ന് വോട്ടെണ്ണും. നിലവിൽ 75 അംഗ സഭയിൽ ബിജെപിക്കു 33, ദളിന് 7 അംഗങ്ങളാണുള്ളത്. കോൺഗ്രസിനു 29 എംഎൽസിമാരുമുണ്ട്.