ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേ: ചീറിപ്പായുന്നവരെ പിടികൂടാൻ ഉടൻ സജ്ജമാകും 60 എഐ ക്യാമറകൾ
Mail This Article
×
ബെംഗളൂരു ∙ ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേയിൽ നിർമിതബുദ്ധി (എഐ) ക്യാമറകൾ സ്ഥാപിക്കുന്നത് മാസാവസാനത്തോടെ പൂർത്തിയാകും. ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് സുരക്ഷാ വിഭാഗം എഡിജിപി അലോക് കുമാർ ഇന്ന് പരിശോധന നടത്തും.
3.63 കോടി രൂപ ചെലവഴിച്ചാണ് ദേശീയപാത അതോറിറ്റി 60 ക്യാമറകൾ സ്ഥാപിക്കുന്നത്. അപകടങ്ങൾ പതിവായ 5 ഇടങ്ങളിൽ നേരത്തേ ക്യാമറകൾ സ്ഥാപിച്ചിരുന്നു. അതോടെ അവിടങ്ങളിലെ നിയമലംഘനങ്ങൾ കുറഞ്ഞതായി കണ്ടെത്തിയതോടെയാണ് കൂടുതലിടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. അമിതവേഗം, ലെയ്ൻ ലംഘിക്കൽ, വൺവേ തെറ്റിക്കൽ എന്നിവയാണ് പ്രധാനമായും അപകടങ്ങൾക്കിടയാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.