ADVERTISEMENT

ബെംഗളൂരു∙ഹെബ്ബാൾ മേൽപാലത്തിലെ 2 റാംപുകളുടെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി ട്രാഫിക് പൊലീസ് കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കെആർ പുരം ഭാഗത്ത് നിന്ന് മേൽപാലത്തിലേക്കുള്ള റാംപിലൂടെ ഇന്നലെ മുതൽ എല്ലാ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. നേരത്തെ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. 

∙ നാഗവാര ഭാഗത്ത് നിന്ന് മേക്കറി സർക്കിൾ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഹെബ്ബാൾ മേൽപാലത്തിന് അടിയിൽകൂടി വലത്തോട്ട് തിരിഞ്ഞ് കോടിഗേഹള്ളി വഴി മേക്കറി സർക്കിളിലേക്ക് പോകണം. 

∙ ഹെഗ്ഡെനഗർ –തന്നിസന്ദ്ര വഴി വരുന്നവർ ജികെവികെ–ജക്കൂർ റോഡ് വഴി നഗരത്തിൽ പ്രവേശിക്കണം. കെആർപുരം ഭാഗത്ത് നിന്ന് യശ്വന്തപുരയിലേക്ക് പോകേണ്ടവർ ഹെബ്ബാൾ മേൽപാലത്തിന് താഴെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ബിഇഎൽ സർക്കിൾ, സദാശിവനഗർ പൊലീസ് സ്റ്റേഷൻ ജംക്‌ഷൻ വഴി പോകണം. 

ബദൽ പാതകൾ 
∙ കെആർ പുരം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഹെബ്ബാളിലെ തിരക്ക് ഒഴിവാക്കാൻ മാരുതിസേവാ നഗർ ഐഒസി–മുകുന്ദ തിയറ്റർ റോഡ്, ലിംഗരാജപുരം മേൽപാലം, നാഗവാര–താന്നറി റോഡ് എന്നീ  പാതകൾ  ഉപയോഗിക്കണം. 

∙ കെആർ പുരം, ഹെന്നൂർ, എച്ച്ആർബിആർ ലേൗട്ട്, ബാനസവാടി, കെജി ഹള്ളി ഭാഗങ്ങളിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകണ്ടവർ ഹെന്നൂർ–ബാഗലൂർ സമാന്തര റോഡിനെ ആശ്രയിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com