ADVERTISEMENT

ബെംഗളൂരു∙ ബെംഗളൂരുവിലെ 150 എണ്ണം ഉൾപ്പെടെ സംസ്ഥാന വ്യാപകമായി 220 ഇലക്ട്രിക് വാഹന ചാർജിങ് പോയിന്റുകൾ കൂടി സ്ഥാപിക്കുമെന്ന് ടാറ്റ പവർ അറിയിച്ചു. ഹോട്ടലുകൾ, മാളുകൾ, അപ്പാർട്മെന്റുകൾ ഉൾപ്പെടെയുള്ളവയ്ക്കു സമീപമാണ് ഇവ സ്ഥാപിക്കുക.

ഒപ്പം ബെംഗളൂരുവിനെ മൈസൂരു, മംഗളൂരു, ദാവനഗരെ എന്നിവയുമായി ബന്ധിപ്പിക്കുന്ന ദേശീയപാതകളിലും ചാർജിങ് പോയിന്റുകളുടെ എണ്ണം കൂട്ടും.  ഹുബ്ബള്ളി, ബെളഗാവി, കലബുറഗി, ദാവനഗരെ, ചിക്കമഗളൂരു, കുടക് എന്നിവിടങ്ങളിലും കൂടുതൽ ചാർജിങ് സംവിധാനങ്ങൾ ഒരുക്കുമെന്നു കമ്പനി അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com